കെമിക്കൽ ക്രീം വേണ്ട; അഞ്ചുപൈസയുടെ ചെലവില്ലാതെ മിനിട്ടുകൾക്കുള്ളിൽ ഇൻസ്റ്റന്റ് ഗ്ലോ നേടാം

പ്രതീകാത്മക ചിത്രം
മുഖക്കുരു, കറുത്ത പാട് എന്നിവയാണ് ഈ കാലഘട്ടത്തിൽ മിക്കവരും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. മുഖക്കുരു നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു. ഇവ അകറ്റാൻ മാർക്കറ്റിൽ ലഭിക്കുന്ന ക്രീമുകളും മറ്റുമാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ കെമിക്കൽ നിറഞ്ഞ ഇത്തരം സാധനങ്ങൾ കാലക്രമേണ ചർമ്മത്തിന് ദോഷമായി മാറുന്നുവെന്ന് മനസിലാക്കുക. എപ്പോഴും പ്രകൃതിദത്തമായ രീതിയിൽ ചർമ്മത്തെ സംരക്ഷിക്കുന്നതാണ് നല്ലത്. നമ്മുടെ അടുക്കളയിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് മുഖക്കുരുവും പാടുകളും അകറ്റാൻ കഴിയും.
അത്തരത്തിൽ ഒന്നാണ് മഞ്ഞൾ. ധാരാളം ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയ ഒന്നാണ് മഞ്ഞൾ. മുഖക്കുരുവിൽ നിന്നും കറുത്ത പാടുകളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ മുഖകാന്തി വർദ്ധിപ്പിക്കുനും ചർമ്മത്തിലെ ചുളിവുകൾ കുറച്ച് യുവത്വം നിലനിർത്താനും മഞ്ഞൾ സഹായിക്കുന്നു. മഞ്ഞളിനൊപ്പം തേനും ചേർത്ത് മുഖത്തിടുന്നത് വളരെ നല്ല ഒരു ഫേസ്പാക്കാണ്. തേനിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. മഞ്ഞളും തേനും ഉപയോഗിച്ച് എങ്ങനെ ഫേസ്പാക്ക് ഉണ്ടാക്കാമെന്ന് നോക്കാം.
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ചേർക്കുക. ശേഷം ഇവ നന്നായി യോജിപ്പിക്കണം. ഇനി മുഖം നല്ലപോലെ വൃത്തിയാക്കിയശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ വച്ചശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. മിശ്രിതം മുഖത്ത് പുരട്ടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
English Summary
turmeric and honey face pack can help support skin care. Turmeric has anti-inflammatory properties, while honey contains antimicrobial properties that may help protect the skin. Mixing turmeric powder with honey and applying it as a face pack for 10–15 minutes can be a simple home skincare method. A patch test is recommended before use.
RELATED TOPICS: TURMERIC HONEY FACE PACK, ACNE HOME REMEDY, GLOWING SKIN TIPS, SKIN CARE TIPS MALAYALAM, PIMPLE REMOVAL HOME REMEDY
News ⏭️


