തീപ്പെട്ടി പണിമുടക്കിയോ? ചവറ്റുകുട്ടയിലേക്ക് എറിയും മുൻപ് ഇതൊന്ന് പരീക്ഷിക്കൂ!

പ്രതീകാത്മക ചിത്രം
മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം തട്ടിയ തീപ്പെട്ടി കത്തിക്കാൻ പാടുപെടുകയാണോ? വായുവിലെ ഈർപ്പം തട്ടി തീപ്പെട്ടിക്കൊള്ളിയിലെ വെടിമരുന്ന് മൃദുവാകുന്നതാണ് ഇതിന് കാരണം. എന്നാൽ നിങ്ങളുടെ അടുക്കളയിലുള്ള ചില സാധാരണ വസ്തുക്കൾ ഉപയോഗിച്ച് ഈ പ്രശ്നം വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. അതിനായുള്ള ചില സിംബിൾ അടുക്കള വിദ്യകൾ നോക്കാം.
തീപ്പെട്ടി കൂടുതൽ കാലം ഈർപ്പമടിക്കാതെ സൂക്ഷിക്കാൻ അതിൽ ഒരു നുള്ള് ഉപ്പ് ഇട്ടുവയ്ക്കുക. ഉപ്പിന് അന്തരീക്ഷത്തിലെ ഈർപ്പത്തെ വേഗത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. തൽഫലമായി തീപ്പെട്ടിക്കോലുകൾ എപ്പോഴും ഈർപ്പം തട്ടാതെ ഇരിക്കാൻ സഹായിക്കുന്നു. അതേസമയം, ഉപ്പിന്റെ അളവ് കൂടാതെ ശ്രദ്ധിക്കണം.
തീപ്പെട്ടിയ്ക്കുള്ളിൽ കുറച്ച് അരിമണികൾ ഇട്ടുവയ്ക്കുന്നതാണ് മറ്രൊരു വിദ്യ. അരി വായുവിലെ ജലബാഷ്പം പൂർണമായി വലിച്ചെടുക്കുകയും തീപ്പെട്ടിക്കോലുകളെ എപ്പോഴും ഈർപ്പം തട്ടാതെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഇനി നനഞ്ഞ തീപ്പെട്ടിയാണെങ്കിൽ വളരെ പെട്ടെന്ന് ഉണക്കാനും വഴിയുണ്ട്, ഒരു ഹെയർ ഡ്രയർ ഉപയോഗിച്ച് അവ എളുപ്പത്തിൽ ഉണക്കാൻ സാധിക്കും.
അടുപ്പിൽ ഒരു പാത്രം വച്ച് നന്നായി ചൂടാക്കണം. ശേഷം പാത്രം അടുപ്പിൽ നിന്നും പുറത്തെടുക്കാം. നനഞ്ഞ തീപ്പെട്ടിക്കോലുകൾ ഇതിലിട്ട് കുറച്ച് സെക്കൻഡ് ഇളക്കണം. ഇത് തീപ്പെട്ടികോലുകൾ വേഗത്തിൽ ഉണങ്ങുന്നതിനും കത്തുന്നതിനും സഹായിക്കുന്നു.
English Summary
Struggling to light a matchbox during the rainy season? Excess moisture can make matches damp and unusable. Here are three simple kitchen tips to keep your matchbox dry and protect it from humidity, ensuring it lights easily whenever you need it.
News ⏭️


