NEWS

ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത മറ്റൊരു സർക്കാർ പദ്ധതിയില്ല; ‘പ്രിയദർശിനി’യെക്കുറിച്ച് ഗതാഗതമന്ത്രി

സിപി ജോൺ

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി സി പി ജോൺ. ജനങ്ങൾ ഇത്രയധികം ഏറ്റെടുത്ത ഒരു സർക്കാർ പദ്ധതി ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും സ്‌ത്രീകളുടെ കുടുംബബഡ്‌ജറ്റിനെ വലിയരീതീയിൽ മാറ്റിമറിക്കാൻ പദ്ധതിക്ക് കഴിഞ്ഞെന്നും ഗതാഗതമന്തി പറഞ്ഞു.

കൂടുതൽ ബസുകളിലേക്ക് പദ്ധതി ഉടൻ വ്യാപിപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രിയദർശനി പദ്ധതി ഒരു മാസം പൂർത്തിയാക്കുന്ന വേളയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

Read News ⏭️

Back to top button