NEWS
ഭോജ്ശാല കമാൽ മൗല മസ്ജിദ് അവകാശത്തർക്കം: നമാസിന് താൽക്കാലിക സൗകര്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി ∙ അവകാശത്തർക്കം നിലനിൽക്കുന്ന മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിനു സമീപത്തെ തുറസ്സായ സ്ഥലത്തു വെള്ളിയാഴ്ചകളിൽ നിസ്കാരത്തിനു താൽക്കാലികാനുമതി നൽകി സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. തീരുമാനം താൽക്കാലികമാണെന്നും അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, ഹിന്ദു ആരാധനയ്ക്കൊപ്പം മുസ്ലിംകൾക്ക് നിശ്ചിത ദിവസങ്ങളിൽ നമസ്കാരത്തിന് അനുമതി നൽകിയിരുന്നതു പുനഃസ്ഥാപിക്കണമെന്ന ആവശ്യം അനുവദിച്ചില്ല.സംഘർഷത്തിന് ഇടയാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്നു കോടതി പറഞ്ഞു. കോടതിയുടെ മുൻകൂർ അനുമതി വാങ്ങാതെ കെട്ടിടത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തരുതെന്നു പുരാവസ്തു വകുപ്പിനോടും നിർദേശിച്ചു. വിഷയം വിശദമായി പരിശോധിക്കുമെന്നു വ്യക്തമാക്കി കോടതി ഹർജികളിൽ നോട്ടിസയച്ചു. മൂന്നാഴ്ചയ്ക്കു ശേഷം പരിഗ ണിക്കും.
Fashion ⏭️


