NEWS
കോച്ചുകൾ വെട്ടിക്കുറച്ചു: കാലുകുത്താൻ സ്ഥലമില്ലെ; മെമുവിൽ യാത്രാദുരിതം

തിരുവനന്തപുരം ∙ മെമു ട്രെയിനുകളിൽ മുന്നറിയിപ്പില്ലാതെ കോച്ചുകൾ വെട്ടിക്കുറച്ചതിനാൽ യാത്രക്കാർ ദുരിതത്തിൽ. 16 കോച്ചുകൾ വേണ്ടിടത്ത് 12 കോച്ചുകളും 12 വേണ്ടിടത്ത് 8 കോച്ചുകളുമായാണു തിരുവനന്തപുരം ഡിവിഷൻ മെമു സർവീസുകൾ ഓടിക്കുന്നത്.ആലപ്പുഴ, കോട്ടയം വഴികളിലൂടെയുള്ള കൊല്ലം–എറണാകുളം മെമു ട്രെയിനുകളിൽ കാലുകുത്താൻ സ്ഥലമില്ലെന്നാണു യാത്രക്കാരുടെ പരാതി. മെമു ട്രെയിനുകളുടെ കോച്ച് കൂട്ടുമെന്നു പറയുന്നതല്ലാതെ പുതിയ ട്രെയിൻ അനുവദിക്കാൻ റെയിൽവേ തയാറല്ല. ഏതെങ്കിലും മെമു റേക്ക് വാർഷിക അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ചാൽ സ്പെയർ റേക്ക് കിട്ടാത്ത സ്ഥിതിയാണ്.
Fashion ⏭️


