ആനക്കുട്ടിയുടെ കാലിൽ കേബിൾ കുടുങ്ങി; രക്ഷിക്കാൻ അമ്മയാന ചെയ്തത് കണ്ടോ? വീഡിയോ വൈറൽ

ആനയുടെ കാലിൽ കേബിൾ കുടുങ്ങിയപ്പോൾ ((screengrab: X)
എപ്പോഴും കൂട്ടമായാണ് കാട്ടാനകൾ സഞ്ചരിക്കുന്നത്. പരസ്പരം സംരക്ഷിക്കുന്നതിനും അപകടസാഹചര്യങ്ങൾ മുൻകൂട്ടി കാണുന്നതിനുമാണ് ആനകൾ കൂട്ടമായി സഞ്ചരിക്കുന്നത്. ചെറിയ ആനകൾക്ക് എന്തെങ്കിലും പറ്റിയാൽ മറ്റ് ആനകൾ ചുറ്റും നിലയുറപ്പിച്ച് സംരക്ഷണം നൽകുന്ന ദൃശ്യങ്ങൾ മുൻപും വളരെ ശ്രദ്ധനേടിയിരുന്നു. അത്തരത്തിൽ ഒരു ആനയുടെ ചെറിയ പ്രതിക്കാരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോയുടെ തുടക്കത്തിൽ റോഡരികിലെ ഒരു ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനിൽ ആറ് ആനകൾ നിൽക്കുന്നത് കാണാം. അതിൽ ഒരു കുട്ടിയാന കാലിൽ അവിടെത്തെ കേബിൾ കുടുങ്ങി. ഏറെനേരം കാലിൽ നിന്നും കേബിൾ മാറ്റാൻ കുട്ടിയാന ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പിടിയാന കേബിളിൽ ഒന്ന് തട്ടുകയും അത് കാലിൽ നിന്ന് ഊരിപോകുകയും ചെയ്യുന്നു. എന്നാൽ എന്നിട്ടും പ്രതിക്കാരം തീരാത്ത ആ ആന ചാർജിംഗ് സ്റ്റേഷൻ തന്നെ മറിച്ചിടുന്നതാണ് വീഡിയോയിൽ ഉള്ളത്.
ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ ഓഗസ്റ്റ് ആറിനാണ് കൗതുകകരമായ ഈ സംഭവം നടന്നത്. ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്. അമ്മയാന അതിന്റെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്നാണ് പലരുടെയും അഭിപ്രായം. ചിലർ ആനയെ പ്രശംസിച്ചും രംഗത്തെത്തുന്നുണ്ട്.
8月6日晚,中国云南,一群野象在路上闲逛,因为充电桩的线绊了母象的腿,公象气愤地上前将充电桩推倒。🤣🤣 pic.twitter.com/K78dDFIv6G
— 作家崔成浩 (@cuichenghao) August 7, 2026
RELATED TOPICS: ELEPHANT RESCUE, MOTHER ELEPHANT, VIRALVIDEO, ELEPHANT CHARGING STATION, WILDLIFE VIRAL VIDEO
News ⏭️

