LIFESTYLE
വളർത്തു നായയുടെ ചെറിയൊരു അബദ്ധം; വീട്ടിൽ സംഭവിച്ചത് വൻ ദുരന്തം! സൂക്ഷിക്കണേ

ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാണ് നമ്മുടെ വീടുകൾ. എന്നാൽ, നാം നിത്യേന ഉപയോഗിക്കുന്ന സാധാരണ വീട്ടുപകരണങ്ങൾ പോലും ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ടോ അപ്രതീക്ഷിത സാഹചര്യങ്ങൾ കൊണ്ടോ എത്രത്തോളം അപകടകരമാകാം എന്നതിന്റെ ഓർമപ്പെടുത്തലാണ് അമേരിക്കയിലെ മേരിലാൻഡിൽ നടന്ന സംഭവം. വീട്ടുടമസ്ഥർ ഇല്ലാതിരുന്ന സമയത്ത് വളർത്തുനായ വരുത്തിയ ഒരു ചെറിയ അബദ്ധം മറ്റ് മൂന്ന് വളർത്തുമൃഗങ്ങളുടെ ജീവനുകളാണ് കവർന്നത്. ജൂലൈ 10ന് ബെൽക്യാംപിലെ ഒരു വസതിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്.വീട്ടിലെ‘ബോ’എന്ന വളർത്തുനായ അടുക്കളയിലെ കൗണ്ടറിലേക്ക് ചാടിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. ചാട്ടത്തിനിടയിൽ നായയുടെ കാൽ അബദ്ധത്തിൽ തട്ടി കൗണ്ടറിലിരുന്ന ടോസ്റ്റർ ഓണാവുകയായിരുന്നു. ഒരിക്കൽ സ്വിച്ച് ഓൺ ആയതോടെ, ഈ ഉപകരണത്തിൽ നിന്ന് പുറന്തള്ളിയ കടുത്ത ചൂട് തൊട്ടടുത്തിരുന്ന എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കളിലേക്ക് പടർന്നു. നിമിഷങ്ങൾക്കകം അടുക്കളയിൽ ആളിപ്പടർന്ന തീ, പിന്നീട് വീടിനെ മുഴുവനായി വിഴുങ്ങുകയായിരുന്നു. തീപിടിത്തത്തിന്റെ യഥാർഥ കാരണം കൃത്യമായി തിരിച്ചറിയാൻ അധികൃതരെ സഹായിച്ചത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളായിരുന്നു.നിമിഷങ്ങൾക്കകം കത്തിയമർന്ന സ്വപ്നങ്ങൾതീപിടിത്തത്തെക്കുറിച്ച് വിവരമറിഞ്ഞ്, അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവസ്ഥലത്തേക്കെത്തി. വെറും 20 മിനിറ്റിനുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെങ്കിലും, അതിനോടകം വീടിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.അധികൃതരുടെ പ്രാഥമിക കണക്കനുസരിച്ച് ഏകദേശം 150,000 ഡോളറിന്റെ ഘടനാപരമായ നാശനഷ്ടവും, വ്യക്തിഗത വസ്തുക്കൾക്ക് 50,000 ഡോളറിന്റെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. അതായത്, ഏകദേശം 2 ലക്ഷം ഡോളറിന്റെ (ഏകദേശം 1.6 കോടിയിലധികം ഇന്ത്യൻ രൂപ) ഭീമമായ സാമ്പത്തിക നഷ്ടമാണ് ഈ ഒരൊറ്റ അപകടം വരുത്തിവച്ചത്.കത്തിയമർന്നത് മൂന്ന് ജീവനുകൾ
Cinema ⏭️


