NEWS

റോഡ് അപകടം: ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം; കണ്ണടച്ചാൽ കണ്ടിരിക്കില്ല


കണ്ണൂർ ∙ ദേശീയപാത അതോറിറ്റിയുടെയോ ബന്ധപ്പെട്ട അധികൃതരുടെയോ അനാസ്ഥ കാരണം ദേശീയപാതയിലോ മറ്റു പ്രധാന റോഡുകളിലോ അപകടമോ മരണമോ സംഭവിച്ചാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ഉദ്യോഗസ്ഥരിൽനിന്നു നഷ്ടപരിഹാരം ഈടാക്കണം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും പരുക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഉത്തരവിൽ പറയുന്നു.ദേശീയപാത 66ൽ ഉൾപ്പെടെ, പകലും രാത്രിയും ഭാരവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതു ഗുരുതര മനുഷ്യാവകാശലംഘനമാണ്. ക്രിമിനൽ നിയമനടപടി സ്വീകരിക്കണം. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ലൈറ്റ്, റിഫ്ലക്ടീവ് ബാരിക്കേഡ്, വ്യക്തമായ മുന്നറിയിപ്പ് ബോർഡ്, വേഗനിയന്ത്രണ സംവിധാനം എന്നിവ സ്ഥാപിക്കണം. അമിതവേഗത്തിനെതിരെ കർശനനടപടി വേണം. നിയമലംഘകർക്കെതിരെ പിഴ, പ്രോസിക്യൂഷൻ എന്നിവയും സ്വീകരിക്കണം. ഇക്കാര്യത്തിൽ ആർടിഒയുടെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും അലംഭാവം കമ്മിഷൻ ഗൗരവത്തിലെടുക്കും.


Fashion ⏭️

Back to top button