NEWS

കൊച്ചി വിമാനത്താവള യാത്രക്കാർ ഉൾപ്പെടെ ശ്രദ്ധിക്കുക; കാലടി ശ്രീശങ്കര പാലത്തിൽ 25 വരെ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങൾ ഇങ്ങനെ..


കാലടി ∙ എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിൽ എത്തി യാത്ര തു‌ടരണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം. അങ്കമാലി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി പോകണം.


Fashion ⏭️

Back to top button