LIFESTYLE

മുഖവും മുടിയും ഒരുപോലെ തിളങ്ങും; അൽപ്പം തൈര് ഉണ്ടെങ്കിൽ ഈ എളുപ്പമാർഗം പരീക്ഷിച്ച് നോക്കൂ


പ്രതീകാത്മക ചിത്രം

എല്ലാ വീടുകളിലും കാണുന്ന സാധനമാണ് തൈര്. ശരീരത്തിന് തണുപ്പ് നൽകാനും ദഹനം മെച്ചപ്പെടുത്താനും ഇത് ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും. പ്രോട്ടീൻ, കാൽഷ്യം, സിങ്ക്, വൈറ്റമിൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള തൈര് കഴിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ്. മുടിക്കും ചർമത്തിനും ആരോഗ്യവും തിളക്കവും ലഭിക്കാൻ എങ്ങനെയാണ് തൈര് ഉപയോഗിക്കേണ്ടതെന്ന് നോക്കാം.

കരിവാളിപ്പും പാടുകളും മാറാൻ

വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പും കറുത്ത പാടുകളും മാറാൻ തൈര് നല്ലതാണ്. ഒരു സ്‌പൂൺ തൈരിലേക്ക് കുറച്ച് കടലമാവ് കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരുതുള്ളി നാരങ്ങാനീര് കൂടി ചേർക്കുന്നത് നല്ലതാണ്. ശേഷം ഈ ഫേസ്‌പാക്ക് പുരട്ടി 15 – 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.

താരൻ മാറി മുടി വളരാൻ

താരനും മുടികൊഴിച്ചിലും മാറ്റാൻ തൈര് മികച്ച മാർഗമാണ്. തൈരിനോടൊപ്പം നെല്ലിക്കപ്പൊടി കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മുടിയിലും ശിരോചർമത്തിലും തേച്ച് പിടിപ്പിക്കുക. മുടിക്ക് നല്ല ബലം ലഭിക്കാനും കൊഴിച്ചിൽ മാറി കട്ടിയായി വളരാനും ഇത് സഹായിക്കും. ഇനി മുടി നല്ല തിളത്തോടെയും ആരോഗ്യത്തോടെയും വളരണമെങ്കിൽ മറ്റൊരു മാർഗമുണ്ട്. ഒരു മുട്ടയുടെ വെള്ളയും തൈരും യോജിപ്പിച്ച് മുടിയിൽ പുരട്ടുക. 15 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.

English Summary

Curd is not only beneficial for health but also used in beauty care. Applying curd-based packs with ingredients like gram flour, lemon, amla powder, or egg white may help improve skin glow, reduce tanning, support scalp health, and make hair look healthier.
RELATED TOPICS: CURD FOR FACE AND HAIR, YOGURT BEAUTY TIPS, NATURAL SKINCARE TIPS, HAIR CARE MALAYALAM, CURD FACE PACK


Source link

Back to top button