കുറച്ച് കർപ്പൂരം മതി; പാമ്പ് ഇനി വീടിന്റെ ഏഴയലത്ത് വരില്ല, ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

പ്രതീകാത്മക ചിത്രം
മഴക്കാലത്ത് വീട്ടിലും പരിസരത്തും പാമ്പുകളുടെ ശല്യം രൂക്ഷമാണ്. ഭക്ഷണവും സുരക്ഷിതമായ ഇടവും തേടിയാണ് ഇവ മഴക്കാലത്ത് പുറത്തിറങ്ങുന്നു. നനവും തണുപ്പും മൂലം ചൂടുള്ള ഉണങ്ങിയ അഭയസ്ഥാനം തേടി പാമ്പുകൾ വീടുകളിലേക്ക് കയറാൻ സാദ്ധ്യതയുണ്ട്. അതിനാൽ അതീവ ജാഗ്രത വേണം. മാത്രമല്ല വീടിനുള്ളിലോ മുറ്റത്തോ കൂട്ടിയിട്ടിരിക്കുന്ന വസ്തുക്കൾക്കിടയിൽ ഇവ കയറിയിരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലേക്ക് പാമ്പ് വരുന്നത് തടയാം. അവ എന്തൊക്കെയാണെന്ന് നോക്കാം.
വീട്ടുപരിസരങ്ങളിൽ അനാവശ്യ വസ്തുക്കൾ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള സൗകര്യം നമ്മൾ തന്നെ ഒരുക്കികൊടുക്കരുത്. അതിനൊപ്പം പുല്ലും കാടും വളർന്നു പൊങ്ങി നിൽക്കുന്നുണ്ടെങ്കിൽ അത് വെട്ടി ഒതുക്കാനും ശ്രദ്ധിക്കണം.
വാതിലുകൾ, പുറംഭിത്തി എന്നിവയിൽ വിള്ളലോ വിടവോ ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് അടച്ച് സീൽ ചെയ്യണം. ഇല്ലെങ്കിൽ ഇതുവഴി പാമ്പുകൾ ഉള്ളിലേക്ക് കടക്കും.
രൂക്ഷമായ ഗന്ധങ്ങൾ പാമ്പുകൾക്ക് ഇഷ്ടമല്ല. വേപ്പെണ്ണയും കർപ്പൂരവും ചേർത്ത് പാമ്പുകളെ തുരത്താം. ഇതിനായി നാലോ അഞ്ചോ കർപ്പൂരം എടുത്ത് നന്നായി പൊടിച്ചശേഷം ചെറുചൂട് വെള്ളത്തിൽ ചേർക്കണം. ഇതിലേക്ക് അൽപം വേപ്പെണ്ണയും ഒഴിച്ചുകൊടുക്കാം. വെള്ളത്തിന്റെ ചൂടാറിയശേഷം സ്‌പ്രേ ബോട്ടിലിലാക്കി ഇത് വീടിന് ചുറ്റും സ്‌പ്രേ ചെയ്യുക.
സ്റ്റോർ റൂമുകളിലും തട്ടിൻപുറത്തും നാഫ്തലിൻ ഗുളികകളോ കർപ്പൂരമോ വയ്ക്കുക. ഇവയുടെ ഗന്ധമേറ്റാൽ പാമ്പ് അതുവഴി വരില്ല.
English Summary
During the monsoon, snakes frequently enter homes and surroundings seeking warm, dry shelter. To prevent this, clear clutter and trim overgrown vegetation around properties. Seal any cracks or gaps in walls and doors. Additionally, strong repellents like a neem oil and camphor mixture can be sprayed, and naphthalene balls or camphor placed in storage areas to deter snakes with their strong scent.
RELATED TOPICS: SNAKE REPELLENT TIPS, CAMPHOR FOR SNAKES, SNAKE PREVENTION, HOME REMEDIES FOR SNAKES, MONSOON SNAKE SAFETY
News ⏭️


