BUSINESS

തിരിച്ചു വരവ്; മുകേഷ് അംബാനിയുടെ ആസ്തിയിൽ 39447 കോടിയുടെ വർധന, റിലയൻസ് ഉൾപ്പെടെ 9 മുൻനിര കമ്പനികൾ നേട്ടത്തിൽ


പോയ വാരം മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 39,447.35 കോടി രൂപയുടെ ഭീമമായ വർധന. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണി മൂല്യം ഉയർന്നതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികൾ 9 എണ്ണവും നേട്ടമുണ്ടാക്കി. ഇക്കഴിഞ്ഞതിന്റെ മുമ്പത്തെ വാരം (2026 ജൂലൈ 20-24) അംബാനിയുടെ ആസ്തിയിൽ 65,430 കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. ഇതിൽ പകുതിയിലധികം നഷ്ടവും ഇക്കഴിഞ്ഞ വാരത്തെ നേട്ടത്തോടെ നികത്തപ്പെട്ടു. മുകേഷ് അംബാനിയും റിലയൻസുംനിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് 90 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 22ാം സ്ഥാനത്താണ്. ഇന്ത്യൻ ഓഹരി വിപണിപോയ വാരം ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 2,034.87 പോയിന്റുകൾ (2.67%) ഉയർച്ചയും, എൻ.എസ്.ഇ നിഫ്റ്റി സൂചിക 616.15 പോയിന്റുകളുടെ (2,59%) വർധനവുമാണ് നേടിയത്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ ഓഹരി വിപണി ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നതെന്ന് റെലിഗെയർ ബ്രോക്കിങ് റിസർച്ച് വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. ക്രൂഡ് വില ഇറങ്ങുന്നതും, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങൾ മയപ്പെടുന്നതും, വിദേശ നിക്ഷേപകരുടെ വാങ്ങലും ഇതിന് പിന്നിലുള്ള പ്രധാന കാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നേട്ടമുണ്ടാക്കിയ 9 കമ്പനികൾ1. ബജാജ് ഫിനാൻസ് : 80,345.97 കോടി, 7,10,817.51 കോടി2. ഭാരതി എയർടെൽ : 44,959.5 കോടി, 12,30,005.63 കോടി3. ടാറ്റ കൺസൾട്ടൻസി സർവീസസ് : 40,414.03 കോടി, 8,55,894.78 കോടി4. റിലയൻസ് ഇൻഡസ്ട്രീസ് : 39,447.35 കോടി, 17,69,108.79 കോടി5. ലാർസൺ & ടുബ്രോ : 21,096.8 കോടി, 5,41,844.569 കോടി6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 10,845.97 കോടി, 9,47,799.81 കോടി7. എച്ച്.ഡി.എഫ്.സി ബാങ്ക് : 8,164.73 കോടി, 12,52,150.63 കോടി8. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 4,427.49 കോടി, 5,37,435.05 കോടി9. ഐ.സി.ഐ.സി.ഐ ബാങ്ക് : 1,660.37 കോടി, 10,29,878.30 കോടിനഷ്ടം നേരിട്ട കമ്പനി1. ഹിന്ദുസ്ഥാൻ യൂണിലിവർ : 10,326.46 കോടി, 4,93,602.13 കോടിമാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ് 2. ഭാരതി എയർടെൽ 3. എച്ച്.ഡി.എഫ്.സി ബാങ്ക്4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8 ലാർസൺ & ടുബ്രോ9. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button