NEWS

കാസർകോട് സന്ദർശനം: ഫോൺ വിളികൾ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം ∙ പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങൾ അനാച്ഛാദനം ചെയ്ത ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് ആശയവിനിമയത്തിലുണ്ടായ പിഴവുകൾ മൂലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. ചടങ്ങിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ അവസാന നിമിഷം വരെയും സംഘാടകരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.32-ഓടെയാണ് കാസർകോട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് താൻ റദ്ദാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘അന്ന് കാസർകോട്ടേക്ക് പോകാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. രാവിലെ കാസർകോട്ടെത്തി, തുടർന്ന് വൈകിട്ട് നാലുമണിക്ക് കണ്ണൂരിലെ യോഗത്തിലും, വൈകിട്ട് 5.30-ഓടെ വടകരയിലെ പരിപാടിയിലും പങ്കെടുത്ത ശേഷം മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ആ ക്രമീകരണങ്ങൾ പ്രകാരം ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. എന്നാൽ, കാസർകോട്ടെ ചടങ്ങിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാത്തത് വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഒടുവിൽ സംഘാടകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമില്ലാതെ വന്നതോടെ കാസർകോട്ടേക്കുള്ള യാത്ര ഒഴിവാക്കി കണ്ണൂരിലേക്കും വടകരയിലേക്കും പോകാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.’’

Fashion ⏭️

Back to top button