ഓഹരി വിപണിയിലെ നിക്ഷേപം: ഭയമില്ലാതെ ട്രേഡിങ് തുടങ്ങാം

ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുണ്ടെങ്കിലും എവിടെ നിന്ന് തുടങ്ങണം, എങ്ങനെ മുന്നോട്ട് പോകണം എന്ന കാര്യത്തിൽ ആശങ്കയുണ്ടോ? മികച്ച കമ്പനികളെ തിരഞ്ഞെടുക്കുന്നതിലുള്ള പ്രയാസമാണോ നിങ്ങളെ അലട്ടുന്നത്? വിപണിയിലെ തകർച്ചയിൽ മൂലധനം നഷ്ടപ്പെടുമെന്ന ഭയമുണ്ടോ? ചാർട്ടുകളും ഗ്രാഫുകളും നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ടോ? കൃത്യമായ സമയത്ത് ഓഹരികൾ വാങ്ങാനും വിൽക്കാനും കഴിയാത്തതുകൊണ്ട് ഇതിനകം വലിയ നഷ്ടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ? മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമ്പത്തിക സാഹചര്യത്തിൽ, കൃത്യമായ തീരുമാനങ്ങളിലൂടെ റിസ്ക് കുറച്ച് ആത്മവിശ്വാസത്തോടെ ട്രേഡിങ്ങ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
അടിസ്ഥാനപരമായ അറിവില്ലാതെ ഓഹരി വിപണിയിലേക്ക് ഇറങ്ങുന്നത് കനത്ത സാമ്പത്തിക തിരിച്ചടികൾക്ക് കാരണമായേക്കാം. എന്നാൽ, വിദഗ്ധമായ പരിശീലനം നേടിയാൽ വിപണിയിൽ നിന്ന് മികച്ച വരുമാനം കണ്ടെത്താൻ സ്റ്റോക്ക് ട്രേഡിങ്ങ് സഹായിക്കും. ഇതിനായി, മനോരമ ഹൊറൈസൺ, സ്റ്റോക്ക്സ്ബെൽ വെൽത്ത് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് ‘എ കംപ്ലീറ്റ് ഗൈഡ് ഓൺ സ്റ്റോക്ക് ട്രേഡിങ്’ (A Complete Guide On Stock Trading) എന്ന ഓൺലൈൻ കോഴ്സ് അവതരിപ്പിക്കുന്നു. നവംബർ 18-ന് ആരംഭിക്കുന്ന പത്തു ദിവസത്തെ ഈ കോഴ്സിലൂടെ ഓഹരി വിപണിയിലെ സൂത്രവാക്യങ്ങൾ നിങ്ങൾക്ക് സ്വായത്തമാക്കാം. വിപണിയുടെ ബാലപാഠങ്ങൾ മുതൽ അത്യാധുനിക ട്രേഡിങ്ങ് തന്ത്രങ്ങൾ വരെ വളരെ ലളിതമായും വ്യക്തമായും ഈ പരിശീലനത്തിലൂടെ പഠിപ്പിക്കുന്നു.




