CINEMA

കറുത്തച്ചൻ: ദൈവാനുഗ്രഹത്താൽ അത്ഭുതങ്ങൾ സാധ്യമാകുന്ന ജീവിതം

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ ചാപ്റ്റർ 1’ എന്ന ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങി. അത്യന്തം പ്രൗഢിയുള്ളതും പണക്കൊഴുപ്പുള്ളതുമായ ചില കുടുംബങ്ങളിൽ പൊതുവേ കണ്ടുവരുന്ന ഒരു പ്രത്യേകതയുണ്ട്; അവരുടെ തറവാട് വീടുകളുടെ ഏതെങ്കിലും മൂലയിൽ ആരും തുറക്കാത്ത അല്ലെങ്കിൽ ഉപയോഗിക്കാത്ത ഒരു മുറി നിർബന്ധമായും ഉണ്ടാകും.

തങ്ങളുടെ പൂർവികർക്കായി മാറ്റിവെച്ച ഇടമെന്ന നിലയിലാണ് പലരും ഇതിനെ കാണാറുള്ളതെങ്കിലും, സത്യത്തിൽ ഈ മുറിയുടെ യഥാർത്ഥ ഉടമസ്ഥൻ തികച്ചും വ്യത്യസ്തനാണ്. അതൊരു ‘കറുത്തച്ചനാണ്’. “ദൈവങ്ങൾക്ക് സാധിക്കുന്നതെന്തും കറുത്തച്ചനും സാധിക്കും” എന്ന അർത്ഥവത്തായ വരികൾ ഒരു വാർത്താ അവതരണ ശൈലിയിൽ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നൈല ഉഷ, വിജയ് ബാബു, ആർഷ ബൈജു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദ് സംഗീതവും, ഫൈസൽ അലി ക്യാമറയും, പ്രവീൺ കുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആർ.ഒ വാഴൂർ ജോസ്.

Business ⏭️

Back to top button