ഐ.വി.എഫ് മുതൽ പ്രസവാനന്തരം വരെ: അമ്മയ്ക്കും കുഞ്ഞിനും സമ്പൂർണ്ണ സുരക്ഷാ പരിചരണം

ഒരു കുഞ്ഞു ജനിക്കുന്നത് ഏത് കുടുംബത്തിന്റെയും ജീവിതത്തിൽ അതീവ സന്തോഷകരമായ ഒരു മാറ്റത്തിന് വഴിതെളിക്കാറുണ്ട്. എങ്കിലും, ആ മാതൃത്വത്തിലേക്കും പിതൃത്വത്തിലേക്കും എത്താനുള്ള യാത്രയിൽ ഗർഭധാരണം വൈകുന്നത് പല ദമ്പതികളെയും വലിയ തോതിൽ മാനസികമായി തളർത്താറുണ്ട്. ശാരീരികമായ അസ്വസ്ഥതകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇതിന് കാരണമാകാം. എങ്കിലും, കൃത്യമായ രോഗനിർണ്ണയവും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണയും ഉണ്ടെങ്കിൽ ഈ തടസ്സങ്ങളെ വളരെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. സ്ത്രീയുടെയും പുരുഷന്റെയും ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കുകയും, യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുകയുമാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം.
പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ റിപ്രൊഡക്റ്റീവ് മെഡിസിൻ & ഫെർട്ടിലിറ്റി കെയർ വിഭാഗം വന്ധ്യതയെ വെറുമൊരു രോഗമായിട്ടല്ല, മറിച്ച് പരിഹരിക്കാവുന്ന ഒരു അവസ്ഥയായിട്ടാണ് കാണുന്നത്. ദമ്പതികളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്കും ശാരീരികാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലുള്ള സമഗ്രമായ പരിചരണമാണ് ഇവിടെ ഉറപ്പാക്കുന്നത്. എം.ഇ.എസ് ഫെർട്ടിലിറ്റി സെന്ററിൽ ദമ്പതികൾക്ക് ആവശ്യമായ എല്ലാവിധ ഫെർട്ടിലിറ്റി പരിശോധനകളും, വന്ധ്യതാ നിർണ്ണയവും, മനസ്സിന് ആശ്വാസം നൽകുന്ന കൗൺസിലിങ് സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാണ്. വിദഗ്ധരുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിശോധനകൾക്ക് ശേഷം IUI, IVF, ICSI തുടങ്ങിയ അത്യാധുനിക ചികിത്സാരീതികൾ ഓരോരുത്തരുടെയും ആരോഗ്യത്തിനനുസരിച്ച് നിർദ്ദേശിക്കുന്നു.
ഫെർട്ടിലിറ്റി ചികിത്സയിലൂടെ ഗർഭധാരണം സാധ്യമാകുമ്പോൾ എം.ഇ.എസിലെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. മറിച്ച്, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതമായ ഗർഭകാലത്തിനും സുഗമമായ പ്രസവത്തിനുമുള്ള പുതിയൊരു യാത്രയ്ക്ക് അവിടെ തുടക്കം കുറിക്കുകയാണ് ചെയ്യുന്നത്. ഡോ. മുംതാസ് പി.യുടെ നേതൃത്വത്തിലുള്ള ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒബ്സ്റ്റട്രിക് കെയർ, അത്യാധുനിക ലേബർ റൂമുകൾ, ഇലക്ട്രോണിക് ഫീറ്റൽ മോണിറ്ററിങ്, ഹൈ-റിസ്ക് ഗർഭകാല പരിചരണം, ഡീറ്റെയിൽഡ് സോണോളജിക്കൽ പരിശോധനകൾ എന്നിവ അമ്മയ്ക്കും കുഞ്ഞിനും മികച്ച സുരക്ഷ നൽകുന്നു. കൂടാതെ, ഗൈനക്കോളജിക്കൽ പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ, ലാപ്രോസ്കോപ്പിക് സർജറികൾ, ടി.വി.ടി (TVT), ടി.ഒ.ടി (TOT) പോലുള്ള യൂറോ-ഗൈനക്കോളജിക്കൽ ചികിത്സകളും ഇവിടെ ലഭ്യമാണ്.
പ്രസവാനന്തരം നവജാതശിശുക്കൾക്ക് ലോകനിലവാരത്തിലുള്ള കരുതലും സുരക്ഷയും ഉറപ്പാക്കാൻ പെഡിയാട്രിക്സ് & നിയോനാറ്റോളജി വിഭാഗം സജ്ജമാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഐ.സി.യു, മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള സവിശേഷ പരിചരണം എന്നിവ ഇവിടെയുണ്ട്. CPAP, ഇൻവേസീവ് / നോൺ-ഇൻവേസീവ് വെന്റിലേറ്റർ സഹായം, ROP സ്ക്രീനിങ്, നിയോനാറ്റൽ ന്യൂറോളജിക്കൽ മോണിറ്ററിങ്, ഫോട്ടോതെറാപ്പി, Neonatal ECHO, PPHN മാനേജ്മെന്റ്, അസ്ഫിക്സിയ ബാധിച്ചവർക്കുള്ള ഹെഡ് കൂളിങ് തുടങ്ങി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ സകല സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇവിടെ ലഭ്യമാണ്.
കുട്ടികളുടെ തുടർന്നുള്ള വളർച്ചയുടെ ഘട്ടങ്ങളിലും വാക്സിനേഷൻ, ഹിയറിങ് സ്ക്രീനിങ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി തുടങ്ങിയവ നൽകി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കൂടെയുണ്ട്. വന്ധ്യതാ ചികിത്സ മുതൽ പ്രസവം വരെയുള്ളതും, കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുമായ സമസ്ത മേഖലകളിലും അതീവ ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും ഈ സ്ഥാപനം പ്രവർത്തിക്കുന്നു. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. മുംതാസ് പി.യുടെ നേതൃത്വത്തിലുള്ള മികച്ച ഡോക്ടർമാരുടെ സംഘമാണ് ഇവിടെ ചികിത്സാ സേവനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.




