HEALTH

ശ്വാസകോശ അർബുദം ഭയപ്പെടേണ്ടതില്ല; അതിജീവനത്തിന്റെ വഴികളും ചികിത്സക്ക് ശേഷമുള്ള ജീവിതവും


ശ്വാസകോശ അർബുദം ഏതൊരാളിലും കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയോടെ അർബുദം എന്നത് ജീവിതത്തിന്റെ അവസാനമല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കൃത്യസമയത്തുള്ള ചികിത്സക്കും ശരിയായ പരിചരണത്തിന് ശേഷം ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയമായ വഴികളും ഇന്ന് ലഭ്യമാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നത് മുതൽ ചികിത്സക്ക് ശേഷമുള്ള ശ്വാസകോശ പുനരധിവാസം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാം.അവഗണിക്കരുത്: ആദ്യകാല ലക്ഷണങ്ങൾശ്വാസകോശ അർബുദത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിയുക എന്നതാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത്.വിട്ടുമാറാത്ത ചുമ: മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നതും, സാധാരണ കഫ് സിറപ്പുകൾക്കോ മരുന്നുകൾക്കോ ശമനം ലഭിക്കാത്തതുമായ ചുമ.രക്തം കലർന്ന കഫം: ചുമയ്ക്കുമ്പോൾ കഫത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് അടിയന്തര ശ്രദ്ധ വേണ്ട ലക്ഷണമാണ്.ശ്വാസതടസ്സവും കിതപ്പും: ചെറിയ ജോലികൾ ചെയ്യുമ്പോഴോ നടക്കുമ്പോഴോ അനുഭവപ്പെടുന്ന അസാധാരണമായ ശ്വാസംമുട്ടൽ.ശബ്ദത്തിലെ മാറ്റം: ജലദോഷമോ മറ്റ് കാരണങ്ങളോ ഇല്ലാതെ അസാധാരണമായി ശബ്ദം അടയുകയോ പരുക്കനാവുകയോ ചെയ്യുക.നെഞ്ചുവേദന: ചുമക്കുമ്പോഴോ ദീർഘമായി ശ്വാസമെടുക്കുമ്പോഴോ നെഞ്ചിലോ പുറത്തോ അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന.ഭാരക്കുറവും ക്ഷീണവും: ആഹാരക്രമത്തിലോ വ്യായാമത്തിലോ മാറ്റങ്ങൾ വരുത്താതെ തന്നെ ശരീരഭാരം ഗണ്യമായി കുറയുന്നതും അമിതമായ ക്ഷീണം അനുഭവപ്പെടുന്നതും.രോഗസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങൾപുകവലി (Active Smoking): ശ്വാസകോശ അർബുദത്തിന് പ്രധാന കാരണം പുകവലിയാണ്. സിഗരറ്റിലെ നൂറുകണക്കിന് രാസവസ്തുക്കൾ ശ്വാസകോശ കോശങ്ങളെ നശിപ്പിക്കുന്നു.പരോക്ഷ പുകവലി (Passive Smoking): പുകവലിക്കുന്നവരുടെ അടുത്ത് സ്ഥിരമായി സമയം ചിലവഴിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.വായുമലിനീകരണം: അന്തരീക്ഷത്തിലെ വിഷവാതകങ്ങൾ, വാഹനങ്ങളിൽ നിന്നുള്ള പുക, സൂക്ഷ്മ പൊടിപടലങ്ങൾ എന്നിവ ശ്വസിക്കുന്നത്.തൊഴിൽപരമായ സമ്പർക്കം: ആസ്ബസ്റ്റോസ്, ആർസെനിക്, റേഡൺ തുടങ്ങിയ അപകടകരമായ രാസവസ്തുക്കളുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ.പാരമ്പര്യം: അടുത്ത കുടുംബാംഗങ്ങൾക്ക് ശ്വാസകോശ അർബുദം വന്നിട്ടുണ്ടെങ്കിൽ ജനിതകപരമായ കാരണങ്ങളാൽ രോഗസാധ്യത കൂടുതലാണ്.മുൻകൂട്ടിയുള്ള സ്ക്രീനിംഗിന്റെ പ്രാധാന്യംപ്രാരംഭദശയിൽ തന്നെ അർബുദം കണ്ടെത്തിയാൽ അത് പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യത വളരെ വലുതാണ്. ഹൈ-റിസ്ക് വിഭാഗത്തിൽപ്പെടുന്നവർ (പ്രത്യേകിച്ച് ദീർഘകാലമായി പുകവലിക്കുന്നവർ) ഡോക്ടറുടെ നിർദ്ദേശപ്രകാരം ലോ-ഡോസ് സി.ടി സ്കാൻ (LDCT) ചെയ്യുന്നത് വളരെ ഫലപ്രദമാണ്. വളരെ കുറഞ്ഞ റേഡിയേഷൻ ഉപയോഗിച്ച് നടത്തുന്ന ഈ പരിശോധനയിലൂടെ ശ്വാസകോശത്തിലെ ചെറിയ മുഴകളോ മാറ്റങ്ങളോ തുടക്കത്തിലേ കണ്ടെത്താൻ സാധിക്കും.ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളും പ്രതീക്ഷകളുംമുൻകാലങ്ങളെ അപേക്ഷിച്ച് ശ്വാസകോശ അർബുദ ചികിത്സാ രംഗത്ത് വിപ്ലവകരമായ പുരോഗതിയാണ് അടുത്തകാലത്തായി ഉണ്ടായിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ടാർഗെറ്റഡ് തെറാപ്പിയും (Targeted Therapy) ഇമ്മ്യൂണോതെറാപ്പിയും (Immunotherapy). സാധാരണ കോശങ്ങളെ ബാധിക്കാതെ കാൻസർ കോശങ്ങളിലെ നിർദ്ദിഷ്ട ജനിതക മാറ്റങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്ന രീതിയാണ് ടാർഗെറ്റഡ് തെറാപ്പി. എന്നാൽ ശരീരത്തിന്റെ സ്വന്തം പ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിച്ച് കാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ പ്രാപ്തമാക്കുകയാണ് ഇമ്മ്യൂണോതെറാപ്പി ചെയ്യുന്നത്. ഇതിനുപുറമേ അത്യാധുനിക റേഡിയേഷൻ രീതികളും റോബോട്ടിക് ശസ്ത്രക്രിയകളും ചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാക്കി. അർബുദ നിർണ്ണയത്തിന് ശേഷം മാസങ്ങൾ മാത്രം ആയുസ്സ് കരുതിയിരുന്ന പഴയ അവസ്ഥയിൽ നിന്ന് ഈ നൂതന ചികിത്സകളിലൂടെ രോഗികളുടെ ജീവൻ രക്ഷിക്കാനും പ്രാരംഭദശയിൽ തന്നെ രോഗം കണ്ടെത്തിയാൽ പൂർണ്ണമായി ഭേദമാക്കാനും സാധിക്കുന്നുണ്ട്.ചികിത്സക്ക് ശേഷമുള്ള ജീവിതം: ശ്വാസകോശ പുനരധിവാസംശസ്ത്രക്രിയ, കീമോതെറാപ്പി, അല്ലെങ്കിൽ റേഡിയേഷൻ എന്നിവയ്ക്ക് ശേഷം ശരീരത്തിനും ശ്വാസകോശത്തിനും പഴയ പൂർണ്ണാവസ്ഥയിലേക്ക് മടങ്ങിയെത്താൻ സമയം ആവശ്യമാണ്. ഇവിടെയാണ് ശ്വാസകോശ പുനരധിവാസം (Pulmonary Rehabilitation) നിർണ്ണായകമാകുന്നത്. രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ പ്രക്രിയയുടെ പ്രധാന ഘടകങ്ങൾ താഴെ പറയുന്നവയാണ്1. ശ്വസന വ്യായാമങ്ങൾ (Breathing Exercises): ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ‘ഡയാഫ്രഗ്മാറ്റിക് ബ്രീത്തിംഗ്’ (Diaphragmatic breathing), ‘പേഴ്സ്ഡ്-ലിപ് ബ്രീത്തിംഗ്’ (Pursed-lip breathing) തുടങ്ങിയ ശാസ്ത്രീയമായ വ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കും.2. ശാരീരിക വ്യായാമങ്ങൾ (Physical Conditioning): ക്ഷീണം അകറ്റാനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ഫിസിയോതെറാപ്പിസ്റ്റിന്റെ നിർദ്ദേശപ്രകാരമുള്ള ചെറിയ നടത്തം, സ്ട്രെച്ചിംഗ് വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് ഗുണം ചെയ്യും.3. പോഷകാഹാരം (Nutritional Support): ചികിത്സ മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറ്റാൻ പ്രോട്ടീൻ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.4. മാനസിക പിന്തുണ (Psychological Support): രോഗം സൃഷ്ടിച്ച ഭയത്തിൽ നിന്നും ഉത്കണ്ഠയിൽ നിന്നും പുറത്തുകടക്കാൻ കൗൺസിലിംഗും കുടുംബാംഗങ്ങളുടെ സ്നേഹപൂർണ്ണമായ പിന്തുണയും അനിവാര്യമാണ്.വിദഗ്ദ്ധോപദേശം: പുതിയ ജീവിതശൈലിയിലേക്ക്പുകവലിയോട് പൂർണ്ണമായി ഒഴിവാക്കുക: നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ അത് പൂർണ്ണമായും നിർത്തുക. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് അത്യന്താപേക്ഷിതമാണ്.മാസ്ക് ശീലമാക്കുക: പൊടിയും പുകയും നിറഞ്ഞ സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. സദാസമയം മാസ്കുകൾ ധരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.മെഡിറ്റേഷൻ : ദിവസവും 15-20 മിനിറ്റ് മെഡിറ്റേഷൻ ചെയ്യുന്നത് ശ്വാസകോശത്തിലേക്കുള്ള ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും മനസ്സിന് ശാന്തത നൽകാനും സഹായിക്കും.കൃത്യമായ ഫോളോ-അപ്പ് (Follow-up): ചികിത്സ കഴിഞ്ഞു എന്ന് കരുതി പരിശോധനകൾ ഒഴിവാക്കരുത്. ഡോക്ടർ നിർദ്ദേശിക്കുന്ന തീയതികളിൽ കൃത്യമായി സ്കാനിംഗും മറ്റ് പരിശോധനകളും നടത്തുക. ചെറിയ ബുദ്ധിമുട്ടുകൾ തോന്നിയാൽപ്പോലും സ്വയം ചികിത്സക്ക് മുതിരാതെ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.തയാറാക്കിയത്- ഡോ. മനു പ്രസാദ്,സീനിയർ കൺസൾട്ടന്റ് & മെഡിക്കൽ ഓൺകോളജി വിഭാഗം മേധാവി, ആസ്റ്റർ മിംസ് കണ്ണൂർ


Life Style ⏭️

Back to top button