NEWS
മൂന്ന് വർഷമായി അമേരിക്കൻ യുവതി ഇന്ത്യയുടെ മരുമകൾ; റീൽസ് നിറയെ ഇന്ത്യൻ പാചകവും ജീവിതവും

പട്ന ∙ ഇന്ത്യൻ യുവാക്കൾ അമേരിക്കയിൽ കുടിയേറാൻ ശ്രമിക്കുമ്പോൾ അവിടെനിന്നും ഇന്ത്യയിലെത്തി ഇവിടെ വിവാഹം ചെയ്തു കുടുംബിനിയായി കഴിയുകയാണ് ജോർജിയയിലെ അറ്റ്ലാന്റയിൽ വളർന്ന ഹോപ്. ബിഹാറിൽ ഭർത്താവിനും മകനുമൊപ്പം താമസിക്കുന്ന ഹോപ് 2023 ലാണ് ബിഹാറിയായ അഭിശേഖ് സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷമാണ് 2025 ഒക്ടോബറിൽ ഹോപ് ആദ്യമായി ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ ആറ് മാസമായി ബിഹാറിലെ വീട്ടിൽ ഹോപ് കുടുംബത്തിനൊപ്പം സ്ഥിരതാമസമാണ്.അതേസമയം ഇന്ത്യയിലെ തന്റെ ജീവിതം ഹോപ് ഇൻസ്റ്റഗ്രാമിൽ ദിവസവും പോസ്റ്റ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് തന്റെ പാചക വിഡിയോകൾ. കൈകൾ കൊണ്ട് പാത്രങ്ങൾ കഴുകുന്നതും, പരമ്പരാഗതമായ രീതിയിൽ പാചകം ചെയ്യുന്നതും എല്ലാം ഹോപിന്റെ ചെറു വിഡിയോയിലുണ്ട്. പതിവായി ഇന്ത്യൻ വിഭവങ്ങൾ തയാറാക്കുന്ന ഹോപിന്റെ വിഡിയോകൾ ആയിരങ്ങളെയാണ് ആകർഷിക്കുന്നത്.
Fashion ⏭️


