HEALTH

ഇടയ്‌ക്കിടെ തലവേദന വരാറുണ്ടോ? മരുന്നില്ലാതെ ഭേദമാക്കാൻ ഏഴ് എളുപ്പമാർഗങ്ങളിതാ


പ്രതീകാത്മക ചിത്രം

ഭൂരിഭാഗം പേരും അനുഭവിക്കുന്ന പ്രശ്‌നമാണ് തലവേദന. നിരന്തരം വരുന്ന തലവേദന മാറ്റാൻ പലരും പെയിൻ കില്ലർ മരുന്നുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ, ഇത് വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങൾ വളരെ ഗുരുതരമായിരിക്കും. ഇനി മരുന്നുകളൊന്നുമില്ലാതെ തന്നെ തലവേദന ഭേദമാക്കാം. ഇതിനുള്ള പ്രകൃതിദത്ത മാർഗങ്ങൾ പരിചയപ്പെടാം. ഈ മാർഗങ്ങൾ പരീക്ഷിച്ചിട്ടും തലവേദന മാറുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്‌ടറെ കാണുക.


നെറ്റിയിൽ ചന്ദനം അല്ലങ്കിൽ മോര് പുരട്ടി നോക്കുക. നെറ്റി തണുക്കാനും സമ്മർദം കുറയ്‌ക്കാനും ഇത് സഹായിക്കും.
ചെവിയുടെ പുറകുഭാഗത്തുള്ള ഞരമ്പിൽ ചെറുതായി അമർത്തിക്കൊടുക്കുക. ഇവിടുത്തെ ഞരമ്പുകൾ തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, തലവേദനയ്‌ക്ക് ആശ്വാസം ലഭിക്കും.
മസാജ് ചെയ്യുന്നത് തലവേദന മാറാൻ നല്ലതാണ്. മൂക്കിന്റെ മുകളിൽ നിന്നും താഴേക്ക് മസാജ് ചെയ്യുന്നതും തലവേദന കുറയ്‌ക്കാൻ സഹായിക്കും.
നെറ്റിയിലും തലയിലും മസാജ് ചെയ്യുക. രക്തയോട്ടം കൂട്ടുന്നതിന് ഇത് സഹായിക്കും. ഐസ് ഉപയോഗിച്ച് മസാജ് ചെയ്‌താൽ വളരെ വേഗം ഫലം കിട്ടും.
ചെവിക്ക് ചുറ്റിക്കുന്നതും മുകളിലേക്കും താഴേക്കും കാണിക്കുന്നതും നല്ലതാണ്.
ഇടയ്‌ക്കിടെ കോട്ടുവായ ഇടുന്നതുപോലെ കാണിക്കുന്നതും നല്ലതാണ്.
നന്നായി ബ്രീത്തിംഗ് എക്‌സർസൈസ് ചെയ്യുക. ഇത് ഒരുപരിധി വരെ തലവേദന മാറാൻ സഹായിക്കും.

ഇതിനെല്ലാം പുറമേ കൃത്യമായ ഉറക്കം, ശരിയായ ഭക്ഷണം, വെള്ളം എന്നിവയെല്ലാം ശരീരത്തിന് ആവശ്യമാണ്. മൈഗ്രേൻ പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ തേടാൻ മറക്കരുത്.

English Summary

Many headaches can be eased without medication through simple measures such as staying hydrated, getting enough sleep, practicing deep breathing, gently massaging the forehead, scalp and neck, applying a cool compress, and reducing stress. If headaches are frequent, severe, or do not improve with these measures, it is important to consult a doctor, especially if you have migraines or other underlying health conditions.
RELATED TOPICS: HEADACHE RELIEF, HEADACHE HOME REMEDIES, NATURAL HEADACHE TREATMENT, MIGRAINE RELIEF TIPS, HEADACHE NATURAL RELIEF


Source link

Back to top button