NEWS

റിയാദിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് സിവിൽ ഡിഫൻസിന്റെ സമയോചിത ഇടപെടലിൽ


റിയാദ്∙ റിയാദിലെ സുലൈമാനിയ ഡിസ്ട്രിക്ടിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു. ടാങ്കറിന്റെ മുൻഭാഗത്തു നിന്നാണ് തീ പടർന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലെത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം ഉടനടി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.അഗ്നിബാധയെ തുടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്കും അടുത്തുള്ള വാണിജ്യ സമുച്ചയത്തിന്റെ മുൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീ മറ്റ് ഭാഗങ്ങളിലേക്ക് പടരാതെ തടയാൻ സിവിൽ ഡിഫൻസ് സംഘത്തിന് സാധിച്ചു.


Source link

Back to top button