HEALTH
വൈകുന്നേരം ആറ് മണിയോടെ അത്താഴം, ഒരു മണിക്കൂർ നടത്തം, 56-ാം വയസ്സിലും ഇത്രയും ഊർജം!

‘ഹം സാത്ത്-സാത്ത് ഹേൻ’, ‘കുച്ച് കുച്ച് ഹോതാ ഹേ’, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് നീലം കോത്താരി. അഭിനേത്രി എന്നതിലുപരി ‘നീലം ജ്വൽസ്’ എന്ന ബ്രാൻഡിലൂടെ സ്വർണ്ണാഭരണ ഡിസൈനിങ് രംഗത്തും സജീവമാണവർ.യൂട്യൂബിലും നിറസാന്നിധ്യമായ താരം തന്റെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 56-ാം വയസ്സിലും തൻ്റെ സൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്ന ശീലങ്ങൾ നീലം തന്റെ വ്ലോഗിലൂടെ വെളിപ്പെടുത്തിയിരുന്നു.രാവിലെ ചെറുചൂടുവെള്ളം രാവിലെ ഒരു നുള്ള് ഉപ്പും പകുതി നാരങ്ങാനീരും കുങ്കുമപ്പൂവും ചേർത്ത ചെറുചൂടുവെള്ളം കുടിച്ചാണ് നീലം ദിവസം ആരംഭിക്കുന്നത്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. തൊട്ടുപിന്നാലെ, രണ്ട് നെല്ലിക്കയുടെ ഫ്രഷ് ജ്യൂസ്. ഇത് ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും വിറ്റാമിൻ സി ഉറപ്പാക്കാനും സഹായിക്കുന്നു. പാക്കറ്റ് ജ്യൂസുകൾ താരം ഒഴിവാക്കാറുണ്ട്. തേങ്ങാപ്പാൽ ചേർത്ത കാപ്പിയാണ് (Coconut Milk Coffee) രാവിലത്തെ പ്രധാന പാനീയം.പ്രഭാതഭക്ഷണം രണ്ട് മുട്ടയുടെ വെള്ളയും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് തയ്യാറാക്കുന്ന ഓംലെറ്റാണ് പ്രഭാതഭക്ഷണം. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ നൽകുകയും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിന് ശേഷം ബി-കോംപ്ലക്സ്, ഒമേഗ-3, വിറ്റാമിൻ ഡി, DHEA, ലിപ്പോ-ഗ്ലൂട്ടാത്തയോൺ എന്നിവ ഉൾപ്പെടുന്ന സപ്ലിമെന്റുകൾ കഴിക്കുന്നു. 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉറപ്പാക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കേണ്ടത് അത്യാവശ്യമാണെന്നും താരം ഓർമ്മിപ്പിക്കുന്നു.ഉച്ചഭക്ഷണവും സ്നാക്ക്സും സാധാരണ പിസ്സയ്ക്ക് പകരം പ്രോട്ടീൻ സമൃദ്ധമായ കാർബോഹൈഡ്രേറ്റ് അളവ് കുറഞ്ഞ പ്രത്യേക പിസ്സയാണ് കഴിക്കുന്നത്. മുട്ടയുടെ വെള്ളയും പൊടിയായി അരിഞ്ഞ ബ്രൊക്കോളിയും ചേർത്താണ് ഇതിന്റെ ബേസ് തയ്യാറാക്കുന്നത്. മുകളിൽ ഒറിഗാനോയും ചില്ലി ഫ്ലേക്സും വിതറുന്നു. പ്ലാന്റ് ബേസ്ഡ് പ്രോട്ടീൻ, ഡികാഫ് കോഫി, തേങ്ങാപ്പാൽ, ഷുഗർ ഫ്രീ സ്വീറ്റ്നർ, ഐസ് എന്നിവ ചേർത്ത ഷേക്കാണ് വൈകുന്നേരം.വ്യായാമവും നേരത്തെയുള്ള അത്താഴവും ആഴ്ചയിൽ മൂന്ന് ദിവസം പ്രൊഫഷണൽ ട്രെയിനറുടെ കീഴിൽ സ്ക്വാട്ടുകൾ, പുഷ്-അപ്പുകൾ തുടങ്ങിയ ഫങ്ങ്ഷണൽ ട്രെയിനിങ്ങുകൾ പരിശീലിക്കും. ബാക്കി ദിവസങ്ങളിൽ ഒരു മണിക്കൂർ നടത്തമോ അല്ലെങ്കിൽ കാർഡിയോ വ്യായാമങ്ങളോ ചെയ്യും.
Cinema ⏭️


