SPORTS
എലൈറ്റ് ക്ലബിൽ ഇനി സഞ്ജുവും; നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; റെക്കോർഡുകൾ തകർത്ത് അഭിഷേകും

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരെ മൂന്നം ട്വന്റി20 മത്സരത്തിൽ, തുർച്ചയായ രണ്ടാം അർധസെഞ്ചറി നേടിയതിനൊപ്പം കരിയറിൽ നിർണായക നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20 ക്രിക്കറ്റിൽ താരം 9000 റൺസ് പൂർത്തിയാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. വിരാട് കോലി (14, 218), രോഹിത് ശർമ (12, 531), ശിഖർ ധവാൻ (9797), സൂര്യകുമാർ യാദവ് (9654) എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ. രാജ്യാന്തര മത്സരങ്ങൾ, ഐപിഎൽ, ആഭ്യന്തര മത്സരങ്ങൾ എന്നിവ ഉൾപ്പെടെ 351 മത്സരങ്ങളിൽനിന്നാണ് സഞ്ജുവിന്റെ നേട്ടം. ഇന്ത്യയ്ക്കായി 69 മത്സരങ്ങളിൽനിന്ന് 1549 റൺസാണ് സഞ്ജുവിന്റെ ഇതുവരെ നേടിയത്. മൂന്നു സെഞ്ചറികളും എട്ട് അർധസെഞ്ചറികളും ഉൾപ്പെടെയാണിത്.∙ റെക്കോർഡുകൾ തകർത്ത് അഭിഷേക് അഫ്ഗാനിസ്നിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിലെ കിടിലൻ സെഞ്ചറിയോടെ ഒട്ടേറെ റെക്കോർഡുകളാണ് അഭിഷേക് ശർമ തകർത്തത്. വെറും 34 പന്തിൽ 11 സിക്സുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെയാണ് അഭിഷേക് 108 റൺസ് നേടിയത്. 30 പന്തിലാണ് താരം സെഞ്ചറി തികച്ചത്. ടെസ്റ്റ് യോഗ്യതയുള്ള ടീമുകളിലെ താരങ്ങളിൽ ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. എസ്റ്റോണിയ താരം സഹിൽ ചൗഹാൻ (27 പന്തിൽ), തുർക്കി താരം മുഹമ്മദ് ഫഹദ് (29 പന്തിൽ) എന്നിവരുടെ പേരിലാണ് രാജ്യാന്തര ക്രിക്കറ്റിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ്. ഇന്ത്യൻ താരങ്ങളിൽ രോഹിത് ശർമയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് (2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ) അഭിഷേക് തകർത്തത്.
Auto ⏭️


