NEWS

ഇൻസ്റ്റാഗ്രാം വഴി പരിചയം, മൂന്നു വർഷത്തെ പ്രണയം; സ്ത്രീ വേഷം കെട്ടി കബളിപ്പിച്ച യുവാവിനെ കൊന്ന് 20കാരൻ


രാജ്കോട്ട് ∙ പങ്കാളിയായ പുരുഷനെ കൊലപ്പെടുത്തി മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ച് യുവാവ്. പങ്കാളി പുരുഷനാണെന്നും സ്ത്രീ വേഷം കെട്ടി തന്നെ പറ്റിക്കുകയാണെന്നും തിരിച്ചറിഞ്ഞതിനെ തുടർന്നാണ് കൊലപാതകം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. 20 കാരനായ പിയൂഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.ജൂൺ 25 ന് മസ്‌കത്ത് ഫാടക് റെയിൽവേ സ്റ്റേഷന്റെ മതിലിന് സമീപമാണ് സ്ത്രീകളുടെ വസ്ത്രം ധരിച്ച നിലയിൽ ജീർണിച്ച ഒരു മൃതദേഹം പൊലീസ് കണ്ടെത്തിയത്. അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ  പ്രതിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ 20 കാരനായ പിയൂഷ് കുമാർ കുറ്റം സമ്മതിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 


Source link

Back to top button