SPORTS

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങാൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ; വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കുന്നു

അബുദാബി ∙ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എസ്. ഭരത് വീണ്ടും രാജ്യാന്തര ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്. ഇത്തവണ യുഎഇ ദേശീയ ടീമിന്റെ ജഴ്‌സിയിലാകും താരത്തിന്റെ മടങ്ങിവരവ്. നിലവിൽ അബുദാബി ടി10 ലീഗിൽ എമിറേറ്റ്സ് ഈഗിൾസ് ടീമിനുവേണ്ടി ബാറ്റേന്തുന്ന ഭരത്, കഴിഞ്ഞ ജൂൺ മാസത്തോടെയാണ് തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. മുപ്പത്തിമൂന്നുകാരനായ ഈ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യയ്ക്കായി ആകെ ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ പാഡണിഞ്ഞിട്ടുണ്ട്. പുതിയ പരീക്ഷണത്തിലൂടെ യുഎഇ ടീമിന്റെ ഭാഗമായി അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് തിരിച്ചുവരാനാണ് താരത്തിന്റെ തീരുമാനം.

Auto ⏭️

Back to top button