NEWS

സ്കൂട്ടറിൽ അഞ്ച് വിദ്യാർഥികൾ: രക്ഷിതാക്കൾക്ക് സസ്പെൻഷനും പിഴയും ക്ലാസും

കാക്കനാട് ∙ തൃക്കാക്കര പൈപ്പ്‌ലൈൻ റോഡിലൂടെ സ്കൂട്ടറിൽ അഞ്ചുപേർ ചേർന്ന് അപകടകരമായ രീതിയിൽ യാത്ര ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതിനൊപ്പം, വിദ്യാർഥികളുടെ രക്ഷിതാക്കളെ ബോധവൽക്കരണ ക്ലാസിൽ പങ്കെടുപ്പിക്കാനും എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിർദ്ദേശിച്ചു.

തൃക്കാക്കരയിലെ ഒരു സ്വകാര്യ കോളജിൽ പഠിക്കുന്ന വിദ്യാർഥികളെ ഇന്നലെ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തിയിരുന്നു. വാഹനം ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Fashion ⏭️

Back to top button