FASHION

മഴക്കാലത്ത് വസ്ത്രങ്ങൾ ഉണങ്ങാത്തതാണ് പ്രശ്നം; സ്റ്റൈലിങ്ങിൽ ഈ തെറ്റുകൾ ആവർത്തിക്കല്ലേ


മഴയും തണുപ്പും കാറ്റുമൊക്കെയായി മഴക്കാലം മനസ്സിന് കുളിർമ നൽകുന്ന ഒന്നാണെങ്കിലും, വസ്ത്രങ്ങൾ കഴുകി ഉണക്കുക പലർക്കും വലിയ തലവേദനയാണ്. അന്തരീക്ഷത്തിലെ അമിതമായ ഈർപ്പം കാരണം വസ്ത്രങ്ങൾ കഴുകി ഉണക്കുന്നതും, വഴിയിലെ ചെളിവെള്ളം തെറിക്കുന്നതുമെല്ലാം നമ്മെ കുഴപ്പിക്കാറുണ്ട്.വെല്ലുവിളിയാകുന്ന മഴക്കാലം മഴക്കാലത്ത് ഉപയോഗിക്കാൻ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് (monsoon fashion) അല്പം ശ്രദ്ധ വേണ്ട കാര്യമാണ്. എന്നാൽ ശരിയായ മെറ്റീരിയൽ, നിറങ്ങൾ, എന്നിവ തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം. അന്തരീക്ഷത്തിലെ ഈർപ്പവും അപ്രതീക്ഷിതമായി പെയ്യുന്ന മഴയും കരുതിയിട്ട് വേണം തിരഞ്ഞെടുക്കാൻ. മഴക്കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും എന്തെന്ന് നോക്കാം.കട്ടി കൂടിയ തുണിത്തരങ്ങൾ  കോട്ടൺ, ലിനൻ തുടങ്ങിയവ വെള്ളം വേഗത്തിൽ വലിച്ചെടുക്കുകയും ഉണങ്ങാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. മഴക്കാലത്ത് വേഗത്തിൽ ഉണങ്ങുന്ന പോളിസ്റ്റർ ബ്ലെൻഡുകൾ, ക്രേപ്പ്, ലൈറ്റ് ജോർജറ്റ് തുടങ്ങിയ ഫാബ്രിക്കുകൾ തിരഞ്ഞെടുക്കുകയാണ് ഉത്തമം.ഇളം നിറങ്ങൾ വെളുത്ത നിറമോ പേസ്റ്റൽ നിറങ്ങളോ ഉള്ള വസ്ത്രങ്ങളിൽ മഴവെള്ളത്തിന്റെ പാടുകളും ചെളിപ്പറ്റിയതും എളുപ്പത്തിൽ തെളിഞ്ഞു കാണും. ഒലീവ് ഗ്രീൻ, റസ്റ്റ് , ഇൻഡിഗോ തുടങ്ങിയ കടും നിറങ്ങൾ ഉപയോഗിക്കുക. ഇവ ചെളിപ്പാടുകൾ മറയ്ക്കുകയും നിങ്ങൾക്ക് ട്രെൻഡി ലുക്ക് നൽകുകയും ചെയ്യും.അനുയോജ്യമല്ലാത്ത പാദരക്ഷകൾ സ്യൂഡ്, ലെതർ, നീളമുള്ള കൂർത്ത ഹീലുകൾ എന്നിവ മഴവെള്ളത്തിലും ചെളിയിലും പെട്ടെന്ന് നശിച്ചുപോകും. ഫ്ലാറ്റ് ചെരുപ്പുകൾ, ബ്ലോക്ക് ഹീലുകൾ അല്ലെങ്കിൽ സ്റ്റൈലിഷ് ആയ റെയിൻ ബൂട്ടുകൾ എന്നിവ ഉപയോഗിക്കാം.ആഭരണങ്ങൾ ഭാരമേറിയ ആഭരണങ്ങൾ, വലിയ ബാഗുകൾ, നീളമുള്ള ദുപ്പട്ടകൾ എന്നിവ ശക്തമായ കാറ്റിലും മഴയിലും കൈകാര്യം ചെയ്യാൻ പ്രയാസമാണ്. മഴക്കാലത്ത് ആഭരണങ്ങൾ പരമാവധി കുറയ്ക്കുക. നീളം കുറഞ്ഞ വാട്ടർപ്രൂഫ് ബാഗുകളും, കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ദുപ്പട്ടകളും തിരഞ്ഞെടുക്കുക.


Life Style ⏭️

Back to top button