NEWS

പാസ്‌പോർട്ടുകൾക്ക് പകരമായി ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ: ലോകമെമ്പാടുമുള്ള യാത്രകൾ ഇനി എളുപ്പം

ദുബായ് വിമാനത്താവളത്തിന്റെ സിഇഒ പോൾ ഗ്രിഫിത്‌സിന്റെ അഭിപ്രായത്തിൽ, ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം വരുംകാലത്ത് പാസ്പോർട്ടുകളുടെ പ്രസക്തി പൂർണ്ണമായും ഇല്ലാതാക്കും. വരും അഞ്ച് വർഷത്തിനുള്ളിൽ പേപ്പറിൽ അച്ചടിച്ച പാസ്പോർട്ടുകൾക്ക് വിട നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ നിലവിൽ തന്നെ എയർപോർട്ടുകളുടെ പക്കലുണ്ട്. എന്നിരുന്നാലും, ഓരോ തവണ യാത്ര ചെയ്യുമ്പോഴും തിരിച്ചറിയൽ രേഖയായി പാസ്പോർട്ട് ഹാജരാക്കേണ്ടി വരുന്ന ഇപ്പോഴത്തെ പതിവ് രീതിക്ക് ഉടൻ തന്നെ മാറ്റം വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button