NEWS

പുഴയിൽ ചാടിയ യുവതിയെ മുതല കടിച്ചു: അലർച്ച കേട്ട് നാട്ടുകാർ ഓടിക്കൂടി

ബെംഗളൂരു: കുടുംബപ്രശ്നങ്ങളെത്തുടർന്ന് ആത്മഹത്യ ചെയ്യാൻ പുഴയിൽ എടുത്തുചാടിയ യുവതിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിതമായ ആക്രമണം. കുക്കെ സുബ്രഹ്മണ്യ കുമാരധാര നദിയിൽ ചാടിയ യുവതിയെ മുതല അക്രമിക്കുകയായിരുന്നു. അപകടം നടന്നയുടൻ യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ സാഹസികമായി ഇടപെട്ട് അവരെ രക്ഷപ്പെടുത്തി.

കാലിൽ മുതല കടിച്ചുപിടിച്ചതിനെത്തുടർന്ന് സാരമായി പരുക്കേറ്റ യുവതിയെ പ്രദേശവാസികൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സുബ്രഹ്മണ്യ പോലീസ് സ്ഥലത്തെത്തി യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. പ്രാഥമിക ചികിത്സയ്ക്കും കൗൺസലിങ്ങിനും ശേഷം യുവതിയെ സുരക്ഷിതമായി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

Fashion ⏭️

Back to top button