NEWS

ദീപാവലി വിപണിയിൽ മധുരപ്പെരുമ: ലഡു പ്രിയർക്കായി വിവിധയിനം പലഹാരങ്ങൾ സജീവം

തിരൂർ ∙ ദീപാവലി എന്നത് കേവലം പൂത്തിരികളുടെയും വർണ്ണാഭമായ വെളിച്ചത്തിന്റെയും മാത്രം ആഘോഷമല്ല, മറിച്ച് മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം ജനജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിലും, ദീപാവലി വിപണിയിൽ മധുരത്തിന് വലിയ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ലഡു മുതൽ ബർഫിയും പേഡയും വരെ വാങ്ങാൻ വൻ തിരക്കാണ് കടകളിലുള്ളത്.

വ്യത്യസ്തങ്ങളായ ലഡു ഇനങ്ങളാണ് വിപണിയിലെ പ്രധാന ആകർഷണം. സാധാരണ ലഡുവിന് 280 രൂപയും, സ്പെഷൽ ലഡുവിന് 340 രൂപയുമാണ് വില. ഏറെ ആവശ്യക്കാരുള്ള നെയ്യ് ലഡുവിന് 440 രൂപയും നൽകണം. മഞ്ഞയും ചുവപ്പും നിറങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ലഡുക്കൾ വിപണിയിൽ നിരത്തിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത വിഭവമായ മൈസൂർപാക്കിനും ആവശ്യക്കാർ ഏറെയാണ്. സാധാരണ മൈസൂർപാക്കിന് 340 രൂപ ഈടാക്കുമ്പോൾ, ഗീ മൈസൂർപാക്കിനും മിൽക് മൈസൂർപാക്കിനും 640 രൂപയാണ് വില. രുചിയിലും ഗുണനിലവാരത്തിലും മികച്ച നിലവാരമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്.

ഇവയ്‌ക്ക് പുറമേ ഗുലാബ് ജാമുൻ, രസഗുള, മിൽക് കേക്ക്, ജിലേബി, കാജു കത്‍ലി, ബാദുഷ, അതിരസം തുടങ്ങി വിപുലമായ മധുരശേഖരമാണ് വിപണിയിലുള്ളത്. 450 ഗ്രാം വരുന്ന സ്വീറ്റ് ബോക്സുകൾക്ക് 290 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പലയിടങ്ങളിലും ഗുണനിലവാരത്തിനനുസരിച്ച് ഇതിലും കൂടിയ വിലയ്ക്കാണ് മധുരപലഹാരങ്ങൾ വിറ്റഴിക്കുന്നത്.

Fashion ⏭️

Back to top button