CINEMA

യഷിനെ കാണാൻ തിക്കും തിരക്കും; ടോക്സിക്കിന്റെ പ്രമോഷൻ പരിപാടിക്കിടെ അപകടം, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്


അപകടത്തിന്റെ ദൃശ്യങ്ങൾ

ഹൈദരാബാദ്: യഷിന്റെ ഏറ്റവും പുതിയ ചിത്രം ടോക്സിക്കിന്റെ പ്രമോഷൻ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മല്ല റെഡ്ഡി സർവ്വകലാശാലയിൽ നടന്ന പരിപാടിയിലാണ് അപകടം. സൗണ്ട്-ലൈറ്റ് സിസ്റ്റം ഘടിപ്പിക്കുന്ന കമ്പിയിൽ വിദ്യാർത്ഥികൾ യഷിനെ കാണാൻ കയറിയിരുന്നു. ഇത് തകർന്നാണ് അപകടമെന്നാണ് റിപ്പോർട്ട്. താരം വേദിയിൽ എത്തി സംസാരിക്കുന്നതിനിടെ കമ്പി തകർന്നുവീഴുകയായിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ യഷ് അസ്വസ്ഥത പ്രകടിപ്പിച്ചു. വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് അറിഞ്ഞതോടെയാണ് അദ്ദേഹം പരിപാടിയിൽ തുടർന്നത്. യഷിനെ കാണാൻ നിരവധി പേരാണ് വേദിക്ക് സമീപം തടിച്ചുകൂടിയത്. ഏറെ പാടുപെട്ടാണ് പൊലീസ് വിദ്യാർത്ഥികളക്കടമുള്ളവരെ നിയന്ത്രിച്ചത്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


This is why Yash shouts and asks, Are you guys okay? 😬#Toxic pic.twitter.com/s9T0cFYPd6
— InTheLoop (@jinx_5182) August 23, 2026

അതേസമയം, തിരുവോണദിനമായ ആഗസ്റ്റ് 26ന് ആണ് ചിത്രത്തിന്റെ ആഗോള റിലീസ്. യഷ് ഇരട്ട വേഷത്തിലെത്തുന്ന ടോക്സിക് ഗീതു മോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. കെ.ജി.എഫ്: ചാപ്റ്റർ 2’വിന് ശേഷം യഷ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിൽ വൻ പ്രതീക്ഷ നൽകുന്നതാണ്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് നായികമാർ. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന. പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും ചേർന്നാണ് കേരളത്തിൽ വിതരണം.

English Summary

Two students sustained injuries at a promotional event for Yash’s upcoming film ‘Toxic’ at Mallareddy University, Hyderabad. The incident occurred when students climbed onto a sound-light system frame to get a better view of the actor, causing it to collapse during his address. The injured were hospitalized, and Yash continued the event after ensuring their safety.
RELATED TOPICS: YASH TOXIC PROMOTION, YASH EVENT ACCIDENT, TOXIC MOVIE PROMOTION, YASH FANS ACCIDENT, TOXIC MOVIE MALAYALAM NEWS


Business ⏭️

Back to top button