BUSINESS

പുതിയ നിയമങ്ങളുമായി സെബി; വരുമാന സുരക്ഷയ്ക്കായി നേരിട്ടിറങ്ങുന്നു, ബാങ്ക് എഫ്ഡി പോലെ ഇനി കോര്‍പ്പറേറ്റ് ബോണ്ടുകള്‍ വില്‍ക്കാനാവില്ല


Finfluencer SEBI regulations: ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് (FD) സമാനമായി അവതരിപ്പിച്ച് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ നിക്ഷേപകര്‍ വീഴുന്നത് തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി സെബി (SEBI). സ്ഥിരവരുമാനം, പാസീവ് ഇന്‍കം തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകള്‍ക്കും (OBPP) സോഷ്യല്‍ മീഡിയ ഫിന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും കടുത്ത നിയന്ത്രണമാണ് വരുന്നത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം വെറും വാഗ്ദാനങ്ങളുടെ പേരില്‍ ഇല്ലാതാക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. സുരക്ഷിതമാണെന്ന് കരുതി ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ആപ്പുകളില്‍ നിക്ഷേപിക്കുന്നവര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ഇടപെടല്‍.എന്താണ് മാറുന്നത്കോര്‍പ്പറേറ്റ് ബോണ്ടുകളെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് (Fixed Deposits) സമാനമായി അവതരിപ്പിച്ച്, ‘സ്ഥിരവരുമാനം’ വാഗ്ദാനം ചെയ്ത് വില്‍ക്കുന്ന പ്രവണത തടയാനാണ് സെബി രംഗത്തു വരുന്നത്. ഇതിനായി പുതിയ മാര്‍ഗ്ഗരേഖകള്‍ കൊണ്ടുവരും. ‘സ്ഥിരവരുമാനം’ (Fixed Returns), ‘പാസ്സീവ് ഇന്‍കം’ തുടങ്ങിയ ആകര്‍ഷകമായ വാക്കുകള്‍ ഉപയോഗിച്ച് കോര്‍പ്പറേറ്റ് ബോണ്ടുകളെ മുന്നിലെത്തിക്കാനുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കാണ് വിലക്ക്. ഇത്തരം നീക്കങ്ങളെ സെബി കര്‍ശനമായി വിലക്കുന്നു.ബോണ്ടുകളുടെ പരസ്യങ്ങളില്‍ ക്രെഡിറ്റ് റിസ്‌കോമീറ്റര്‍ (Credit Risk-o-meter), ക്രെഡിറ്റ് റേറ്റിംഗ്, യീല്‍ഡ് ടു മെച്യൂരിറ്റി, ബോണ്ടിന്റെ യഥാര്‍ത്ഥ വില, പലിശയുള്‍പ്പെടെയുള്ള വില എന്നിവ വ്യക്തമായി കാണിച്ചിരിക്കണം. കൗണ്ട്ഡൗണ്‍ ടൈമറുകള്‍, കുറച്ച് യൂണിറ്റുകള്‍ മാത്രം ബാക്കി എന്നിങ്ങനെ നിക്ഷേപകരില്‍ ആകാംക്ഷയും ജനിപ്പിക്കുന്ന യാതൊരു തന്ത്രങ്ങളും പാടില്ല.ഫിന്‍ ഫ്‌ലുവന്‍സര്‍മാര്‍ക്കുള്ള (Finfluencers) നിയന്ത്രണവും എടുത്തു പറയണം. പുതിയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലും മറ്റും ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ തല്ലുപിടിയാണ്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയിലെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. അവര്‍ക്കും ഇനി കോര്‍പ്പറേറ്റ് ബോണ്ടുകളെ അപകടസാധ്യത ഇല്ലാത്ത വരുമാന മാര്‍ഗമായി പ്രൊമോട്ട് ചെയ്യാനാകില്ല.നിക്ഷേപകര്‍ക്ക് അവസരം ഒരുങ്ങുന്നുകമ്പനികളുടെ സാമ്പത്തിക സ്ഥിതിയും, റേറ്റിംഗും വ്യക്തമായി മുന്‍കൂട്ടി കണ്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ മാറ്റം നിക്ഷേപകര്‍ക്ക് അവസരമൊരുങ്ങുന്നു. വികാരങ്ങളുടെയോ, പരസ്യവാചകങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ, വിവിധ ബോണ്ടുകളുടെ യഥാര്‍ത്ഥ കണക്കുകളും, റേറ്റിംഗുകളും താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാന്‍ സാധിക്കും.ബാങ്ക് എഫ്ഡി പോലെ സുരക്ഷിതമാണെന്ന് കരുതി കോര്‍പ്പറേറ്റ് ബോണ്ടുകളില്‍ അബദ്ധത്തില്‍ പണം നിക്ഷേപിച്ച് നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാമെന്ന് സാരം. നിക്ഷേപകര്‍ക്ക് തങ്ങള്‍ നിക്ഷേപിക്കുന്ന ബോണ്ടുകളിലെ യഥാര്‍ത്ഥ നഷ്ടസാധ്യതകള്‍ (Credit Risk) വ്യക്തമായി മനസിലാക്കാന്‍ ഇത് സഹായിക്കും.മലയാളികള്‍ക്ക് ഈ മാറ്റങ്ങള്‍ മൂലമുള്ള നേട്ടങ്ങള്‍സ്ഥിരനിക്ഷേപങ്ങളെയും (FD), ചിട്ടികളെയും ആശ്രയിച്ചിരുന്ന ശരാശരി മലയാളികള്‍ ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഉയര്‍ന്ന പലിശ കിട്ടുന്ന നിക്ഷേപങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഈ പുതിയ നിയമങ്ങള്‍ അവര്‍ക്ക് കോര്‍പ്പറേറ്റ് ബോണ്ടുകളിലെ യഥാര്‍ത്ഥ ചതിക്കുഴികള്‍ മനസിലാക്കാന്‍ വലിയ സഹായമാകും. സോഷ്യല്‍ മീഡിയയിലെയും മറ്റും സാമ്പത്തിക വ്‌ലോഗര്‍മാര്‍ നല്‍കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ കുടുങ്ങാതെ, സുരക്ഷിതമായി പണം കൈകാര്യം ചെയ്യാന്‍ മലയാളികള്‍ക്ക് സാധിക്കുമെന്ന് സാരം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എഫ്ഡി അല്ലെന്ന് ആദ്യമേ മനസിലാക്കുക. കോര്‍പ്പറേറ്റ് ബോണ്ടുകള്‍ക്ക് സര്‍ക്കാരിന്റെയോ, ഡിഐസിജിസി (DICGC) യുടെയോ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. കമ്പനി തകര്‍ന്നാല്‍ പണം നഷ്ടപ്പെടാം.ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്ഫോമുകളിലെ ഉയര്‍ന്ന പലിശ എന്ന പരസ്യത്തിലാണ് പലരും വീഴുന്നത്. എന്നാല്‍ ഇവിടെ അതിന് ആനുപാതികമായി വലിയ നഷ്ടസാധ്യതയും ഉണ്ടെന്ന് മനസിലാക്കണം.നിക്ഷേപിക്കുന്നതിന് മുമ്പ് CRISIL, ICRA പോലുള്ള സ്വതന്ത്ര ഏജന്‍സികള്‍ നല്‍കിയിട്ടുള്ള ക്രെഡിറ്റ് റേറ്റിംഗും, ക്രെഡിറ്റ് റിസ്‌കോമീറ്റര്‍ എന്നിവ നിര്‍ബന്ധമായും പരിശോധിക്കണം. റേറ്റിംഗ് കുറവാണെങ്കില്‍ നഷ്ടസാധ്യത കൂടുതലാണ് എന്നാണ് അര്‍ത്ഥം.


Read News

Back to top button