NEWS

ശ്വേതാമേനോൻ ടി.വി.കെയിലേക്കെന്ന് സൂചന

തിരുവനന്തപുരം: നടിയും താരസംഘടനയായ ‘അമ്മ”യുടെ പ്രസിഡന്റുമായ ശ്വേതാമേനോൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയിലേക്കെന്ന് (ടി.വി.കെ)​ സൂചന. വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി കത്ത് നൽകിയതായാണ് വിവരം. പാർട്ടിയുടെ കേരള കോ- ഓർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ വഴിയാണ് കത്തുനൽകിയത്. ശ്വേതാമേനോൻ, പങ്കാളി ശ്രീവത്സൻ മേനോൻ, അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. അടുത്തയാഴ്ച ഇതിന് അവസരമൊരുങ്ങിയേക്കും. വിജയ് ദുബായിലായതിനാലാണ് കൂടിക്കാഴ്ച നീളുന്നതെന്നാണ് വിവരം.

Read News ⏭️

Back to top button