NEWS

മീൻ കാണിച്ച് ‘പ്രലോഭിപ്പിക്കും’, കെണിവച്ച് പിടിക്കും; ഇറച്ചിക്കായി 2700 പൂച്ചകളെ മോഷ്ടിച്ചു; വിയറ്റ്നാമിൽ 12 പേർ പിടിയിൽ


ഹോചിമിൻ സിറ്റി∙ വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ ഇറച്ചിയ്ക്കായി പൂച്ചകളെ മോഷ്ടിച്ച് വിൽപന നടത്തിയ സംഘം പിടിയിൽ. ഏകദേശം 2,700 പൂച്ചകളെയാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഇവരുടെ കയ്യിൽനിന്ന് പൂച്ചയെ പിടിക്കാനുള്ള കെണികൾ, രോമം നീക്കം ചെയ്യുന്ന യന്ത്രങ്ങൾ, അളവുതൂക്ക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. രാത്രിയിൽ ബൈക്കുകളിൽ ചെറിയ സംഘങ്ങളായി ജനവാസ കേന്ദ്രങ്ങളിൽ കറങ്ങിനടന്നാണ് ഇവർ പൂച്ചകളെ മോഷ്ടിച്ചിരുന്നത്. ലു തൻ ബിൻഹ് (39) ആണ് സംഘത്തിന്റെ തലവനെന്ന് വിയറ്റ്നാം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൂച്ചകളെ വളർത്തുന്ന വീടുകൾക്ക് പുറത്ത് കെണികൾ സ്ഥാപിച്ച് അവയെ പിടികൂടുകയായിരുന്നു സംഘത്തിന്റെ രീതി. മീൻ കഷ്ണങ്ങൾ വച്ചാണ് പലപ്പോഴും ഇവർ പൂച്ചയെ വീടിന് പുറത്തെത്തിച്ചിരുന്നത്. ഒരു ദിവസം 4–10 പൂച്ചകളെ  മോഷ്ടിച്ചിരുന്നതായി കണ്ടെത്തി. 


Fashion ⏭️

Back to top button