CINEMA

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി; ‘കല്ലറ ലിഖിതങ്ങൾ’ ഉടൻ പ്രദർശനത്തിനെത്തുന്നു


കല്ലറ ലിഖിതങ്ങൾ പോസ്റ്റർ

പീലിയെന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയ്യുന്ന ചലച്ചിത്രം “കല്ലറ ലിഖിതങ്ങൾ ഉടൻ പ്രദർശനത്തിനെത്തുന്നു. സനിൽ പേക്കൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് തുടങ്ങിയവർ മറ്റ് വേഷങ്ങളിലെത്തുന്നു.

തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ ജോസാന്റണി കുരീപ്പുഴ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സനിൽകുമാർ എസ് ആണ്. ഛായാഗ്രഹണം – രാമചന്ദ്രൻ, എഡിറ്റിംഗ് – സന്ദീപ് ശ്രീജു, ഗാനരചന – ജോസാന്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം – അജയ് സരിഗമ, കല – ഗിരീഷ് ഗോപിനാഥ്, ചമയം – രതീഷ് രവി, വസ്‌ത്രം – ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിംഗ് – ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് – വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ – പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ – ജോസ് ആലപ്പാടൻ, സ്റ്റിൽസ് – ജോസ് ഡീ ജെ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
RELATED TOPICS: KALLARA LIKHITHANGAL, MALAYALAM MOVIE, SANIL PEKKAL, MALAYALAM CINEMA, NEW MALAYALAM FILM


Business ⏭️

Back to top button