വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേയ്ക്ക്? സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകാൻ ആരാധകരോട് ആഹ്വാനം

നടൻ ധനുഷ്
ചെന്നൈ: നടൻ വിജയ്ക്ക് പിന്നാലെ നടൻ ധനുഷും രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാക്കി പുതിയ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. ഇന്നലെ ആരാധകർ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കവേ ധനുഷ് പറഞ്ഞ വാക്കുകളാണ് അഭ്യൂഹങ്ങൾക്ക് പിന്നിൽ. സിനിമാ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് ധനുഷ് തന്റെ ആരാധകരോട് ആഹ്വാനം ചെയ്തത്.
‘കുറേയധികം ആളുകൾ ഒരിടത്ത് കൂടിയിരിക്കുകയാണ്. ഇത്തരമൊരു കൂട്ടായ്മയ്ക്ക് വലിയ ശക്തിയുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുകൂടലുകൾക്കുമപ്പുറം കൂടുതൽ സാമൂഹിക പ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതായുണ്ട്. നിങ്ങളുടെ പ്രദേശത്തെ ആളുകളുടെ ആവശ്യങ്ങൾ മനസിലാക്കി നിങ്ങൾക്ക് കഴിയാവുന്നവിധം അവരെ സഹായിക്കൂ. എനിക്കതിൽ നിങ്ങളെക്കുറിച്ച് കൂടുതൽ അഭിമാനം തോന്നും. നിങ്ങളത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു’- എന്നാണ് ചടങ്ങിനിടെ ധനുഷ് പറഞ്ഞത്. ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ധനുഷ് രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണോയെന്ന് നിരവധി ആരാധകർ സംശയം ഉന്നയിച്ചത്.
‘വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ എന്തുകൊണ്ട് എനിക്ക് പറ്റില്ലെന്നാണിപ്പോൾ എല്ലാവരും ചിന്തിക്കുന്നത്, പൊതുജീവിതം നയിക്കാൻ ധനുഷ് ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം, ഇതൊരു എളുപ്പമുള്ള യാത്രയല്ല, എല്ലാവർക്കും വിജയ്യെ അനുകരിക്കാനാവില്ല, ഫാൻ ക്ളബുകൾ മൂലമല്ല എല്ലാ തിരഞ്ഞെടുപ്പുകളും വിജയിക്കുന്നത്. അതിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കേണ്ടതുണ്ട്’- എന്നിങ്ങനെയുള്ള കമന്റുകളാണ് ഉയരുന്നത്.
English Summary
Actor Dhanush has sparked speculation about entering politics after urging fans to focus on social service beyond cinema events. Speaking at a blood donation camp, he encouraged supporters to help people in their local communities. His remarks went viral, leading many fans to question whether he is planning a political career.
RELATED TOPICS: DHANUSH POLITICS, DHANUSH POLITICAL ENTRY, DHANUSH VIRAL SPEECH, DHANUSH RASHTREEYAM, VIJAY POLITICS TAMIL NADU
Business ⏭️


