NEWS
അണ്ണാക്കിലെ പിരി വെട്ടിയോ? നട്ടെല്ലില്ലാത്തവന്മാരേ, സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

സിജെപി പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്ന് മാധവ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ച പോസ്റ്റിൽ ചോദ്യമുയർത്തുന്നു. വിദ്യാഭ്യാസ വിഷയങ്ങളിലും വിദ്യാർഥികളുടെ പ്രശ്നങ്ങളിലും ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ ഇരട്ടത്താപ്പാണ് മാധവ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. തന്റെ നിലപാടുകളുടെ പേരിൽ ‘അന്ധനായ സംഘി’ എന്ന് വിളിച്ച് ആക്രമിച്ച കമ്യുണിസ്റ്റുകൾക്കും ‘നിഷ്പക്ഷർ’ എന്ന് അവകാശപ്പെടുന്നവർക്കുമെതിരെയും മാധവ് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി. അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വിഷയത്തിൽ മറുപടി പറയാനും മാധവ് വെല്ലുവിളിക്കുന്നുണ്ട്.കേരളത്തിൽ നടക്കുന്ന പിഎസ്.–സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരത്തിനെക്കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് തന്നോട് നിരവധി പേർ ചോദിക്കുന്നുണ്ടെന്നും, അതിന്റെ പശ്ചാത്തലം വ്യക്തമായി പഠിച്ച ശേഷം പ്രതികരിക്കും എന്ന രീതിയിൽ അവതാരക രഞ്ജിനി ഹരിദാസ് പങ്കുവച്ച പോസ്റ്റും മാധവ് സുരേഷ് തന്റെ സോഷ്യൽ മീഡിയ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.എല്ലാവരും എന്താണ് മിണ്ടാതിരിക്കുന്നത്? ബി.ജെ.പി സർക്കാർ ശരിയായ തീരുമാനമാണ് എടുത്തത്, അത് ചിലർക്ക് ദഹിക്കില്ല എന്ന് ഉറപ്പാണ്. പക്ഷേ അതേ കൂട്ടരെ ബാധിക്കുന്ന, നമ്മുടെ വിദ്യാർഥികളെയും നമ്മുടെ ഭാവിയെയും ബാധിക്കുന്ന പഞ്ചാബിലെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്! ഈ സമരത്തെ പിന്തുണച്ച ഏതൊരു “രാഷ്ട്രീയ” പാർട്ടിയുടെയും യഥാർഥ ലക്ഷ്യം മനസ്സിലാക്കാൻ ഇതുപോരേ? സ്വന്തം നേട്ടത്തിനായി വിദ്യാർഥികളെ ഉപയോഗിക്കുക! ഇതാണ് ഞാൻ എപ്പോഴും പറഞ്ഞിരുന്നത്.
Fashion ⏭️


