ധീര യോദ്ധാവായി സംയുക്ത

പിറന്നാൾ ദിനത്തിൽ സ്വയംഭൂ സ്പെഷ്യൽ പോസ്റ്റർ
തെലുങ്ക് താരം നിഖിൽ നായകനായി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന സ്വയംഭൂ എന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ സംയുക്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഭൂമി എന്ന യോദ്ധാവായ നായിക കഥാപാത്രമാണ് സംയുക്ത. താരത്തിന്റെ ജന്മദിനത്തിന് ആശംസകൾ നേർന്നാണ് പോസ്റ്റർ റിലീസ് . കയ്യിൽ ആയുധവുമായി, സംയുക്തയെ പോസ്റ്ററിൽ അവതരിപ്പിക്കുന്നു.നിഖിൽ ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്ന് നിർമ്മിക്കുന്നു. ചിത്രം ടാഗോർ മധുവാണ് അവതരിപ്പിക്കുന്നത്.ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ആകർഷകമായ ഇതിഹാസ യുദ്ധകഥ പറയുന്ന സ്വയംഭൂ ഉടൻ റിലീസ് ചെയ്യും. നഭാ നടേഷ് ആണ് മറ്റൊരു നായിക. സുബ്ബരാജു, സുനിൽ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നു.ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ആഗോള റിലീസായെത്തും. പി.ആർ.ഒ – ശബരി.
Business ⏭️


