BUSINESS
ബ്രിക്സ് ഉച്ചകോടി; റഷ്യയുടെ ശ്രദ്ധേയമായ പ്രഖ്യാപനം, ഇന്ത്യയുമായുള്ള വ്യാപാരത്തിൽ ഡിജിറ്റൽ കറൻസി വരുന്നു

BRICS News : ഇന്ത്യയും, റഷ്യയും തമ്മിൽ ഉഭയകക്ഷി വ്യാപാരത്തിന് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നത് പരിഗണിക്കുന്നതായി റഷ്യ. ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കവെ റഷ്യൻ കേന്ദ്ര ബാങ്ക് മേധാവി ഹെർമെൻ ഗ്രെഫാണ് ഇക്കാര്യം അറിയിച്ചത്ബ്രിക്സ് ഉച്ചകോടിയിൽ റഷ്യ-ഇന്ത്യ ഡിജിറ്റൽ കറൻസി ട്രേഡ് സെറ്റിൽമെന്റ് സംബന്ധിച്ച പ്രഖ്യാപനംഇന്ത്യയും, റഷ്യയും തമ്മിൽ ട്രേഡ് സെറ്റിൽമെന്റിന് ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് റഷ്യൻ കേന്ദ്ര ബാങ്ക് (Sberbank) സി.ഇ.ഒ ഹെർമൻ ഗ്രെഫ് പറഞ്ഞു. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ ഡിജിറ്റൽ കറൻസി പ്രയോജനപ്പെടുത്താനാണ് ശ്രമം. ഇതിനായി റഷ്യൻ കേന്ദ്ര ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പങ്കു ചേർന്ന് ഒരു മെക്കാനിസം രൂപപ്പെടുത്തുകയാണ്. ഇത് പ്രാരംഭ ഘട്ടത്തിലാണ്. എന്നാൽ ക്രമാനുഗതമായി കൂടുതൽ വേഗത്തിലും, കാര്യക്ഷമമായും പേയ്മെന്റുകൾ നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.”ഇത് കേവലമൊരു തുടക്കം മാത്രമാണ്. രാജ്യങ്ങൾ തമ്മിലുള്ള എല്ലാത്തരം സെറ്റിൽമെന്റുകൾക്കും ഡിജിറ്റൽ കറൻസി പുതിയ അവസരങ്ങൾ തുറന്നിടുന്നു. റഷ്യൻ സെൻട്രൽ ബാങ്കും, ഇന്ത്യയുടെ കേന്ദ്ര ബാങ്കും ഈ വിഷയത്തിൽ വളരെ സൂക്ഷ്മതയോടെ പ്രവർത്തിക്കുകയാണ്”- ഗ്രെഫ് അറിയിച്ചു.റഷ്യ, സെപ്റ്റംബർ 1 മുതൽ Sberbank ഉൾപ്പെടെയുള്ള മുൻനിര ബാങ്കുകൾ വഴി, തങ്ങളുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ‘ഡിജിറ്റൽ റൂബിൾ’ പുറത്തിറക്കാൻ തുടങ്ങി. ഇന്ത്യ 2022 വർഷത്തിലാണ് ഡിജിറ്റൽ റുപ്പി പൈലറ്റ് പദ്ധതി ആരംഭിച്ചത്.ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിക്സ് അംഗരാജ്യങ്ങളുമായും, പങ്കാളിത്ത രാജ്യങ്ങളുമായും വ്യാപാര ഇടപാടുകൾക്കായി ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് റഷ്യ ചർച്ച ചെയ്യും. ഉഭയകക്ഷി വ്യാപാരത്തിനും, അതിർത്തി കടന്നുള്ള വിനിമയങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നതിനെ ഇന്ത്യയും പിന്തുണയ്ക്കുന്നു.ക്രോസ് ബോർഡർ പേയ്‌മെന്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും, ഇടപാടുകളിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനുമുള്ള ബ്രിക്സിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഡിജിറ്റൽ കറൻസി സംബന്ധിച്ച ചർച്ചകൾ നടക്കുക.അന്താരാഷ്ട്രതലത്തിൽ സുരക്ഷിതമായി പണം അയക്കാനും സ്വീകരിക്കാനും ബാങ്കുകൾ ഉപയോഗിക്കുന്ന സന്ദേശമയയ്ക്കൽ ശൃംഖലയാണ് സ്വിഫ്റ്റ് (SWIFT). നിലവിൽ ബ്രിക്സ് രാജ്യങ്ങൾ തങ്ങളുടെ പേയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള വഴികൾ തേടുന്നുണ്ട്. ഇത് സ്വിഫ്റ്റ് നെറ്റ്‌വർക്കിനോടുള്ള ആശ്രിതത്ത്വം കുറയാൻ കാരണമാകും. 2022-ൽ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വിഫ്റ്റിൽ നിന്ന് റഷ്യയുടെ പ്രധാന ബാങ്കുകൾ വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനാൽതന്നെ റഷ്യയെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
Read News


