CINEMA

ആഘോഷമാക്കി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം മമ്മൂട്ടി ഫാൻസ്‌ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും , മമ്മൂട്ടി ഫാൻസ്‌ കാനഡ യൂണിറ്റും ചേർന്ന് ആഘോഷിച്ചു. പൂജപ്പുര ആശ ഭവനിലെ നൂറോളം വരുന്ന അമ്മമാർക്ക് സദ്യ നൽകിയും കേക്ക് മുറിച്ചും ആയിരുന്നു ആഘോഷം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്‌തദാനവും പട്ടം സാന്റ മരിയ കോൺവെന്റിലെ അമ്മമാർക്ക് പുതുവസ്ത്രങ്ങളും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണ വിതരണവും നടത്തി.

മന്ത്രി സി .പി ജോൺ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി. എസ് ശിവകുമാർ, വി .കെ പ്രശാന്ത്, സംവിധായകൻ ടി .എസ് സുരേഷ് ബാബു, നിർമാതാക്കളായ മേനക സുരേഷ് , ബി. രാകേഷ്, രജപുത്ര രഞ്ജിത് , ഫാൻസ്‌ രക്ഷാധികാരികളായ ഭാസ്കർ, അശോകൻ എന്നിവർ സംസാരിച്ചു. മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അരുൺ, വൈസ് പ്രസിഡന്റ്‌ അനൂബ് എന്നിവർ സംസാരിച്ചു. ജില്ല, യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും സന്നിഹിതരായിരുന്നു.


Business ⏭️

Back to top button