BUSINESS

സെപ്റ്റംബര്‍ 11 മുതല്‍ ബാങ്ക് പണിമുടക്ക്, വാരാന്ത്യത്തില്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്കുകള്‍ അടയും; എടിഎമ്മുകളില്‍ പണം തീര്‍ന്നേക്കാം


Bank Strike September 2026: ഒരിടവേളയ്ക്കു ശേഷം രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ വീണ്ടും സമരത്തിലേയ്ക്ക്. അഞ്ച് പ്രവൃത്തിദിനങ്ങളും, ബാങ്കിംഗ് മേഖലയിലെ നയപരമായ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാനും, ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിക്കാനും വേണ്ടിയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (UFBU) നേതൃത്വത്തില്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയും, വാരാന്ത്യവും കണക്കിലെടുക്കുമ്പോള്‍ തുടര്‍ച്ചയായി 3 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഇത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കാം. മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ബാങ്കുകള്‍ക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്ന രീതി നടപ്പിലാക്കുക എന്നതാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇതിനുപകരം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള പ്രവൃത്തി സമയം പ്രതിദിനം 40 മിനിറ്റ് വീതം വര്‍ദ്ധിപ്പിക്കാമെന്നും യൂണിയനുകള്‍ സമ്മതിച്ചിട്ടുണ്ട്.സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതി പുനഃപരിശോധിക്കണമെന്ന ഡിമാന്‍ഡും അവര്‍ മുന്നോട്ടുവയ്ക്കുന്നു. ബാങ്കിന്റെ മൊത്തത്തിലുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും തുല്യമായി ഇന്‍സെന്റീവ് നല്‍കണം എന്നാണ് യൂണിയനുകളുടെ ആവശ്യം. ജീവനക്കാര്‍ക്കിടയില്‍ വ്യത്യാസം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു.സര്‍ക്കാരിന്റെ നിലപാട്അഞ്ച് പ്രവൃത്തി ദിനങ്ങള്‍ എന്ന ആവശ്യത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) 2024 മാര്‍ച്ചില്‍ തന്നെ യൂണിയനുകളുമായി ധാരണയിലെത്തി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ട് വര്‍ഷത്തിലേറെയായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ല.പുതുക്കിയ പിഎല്‍ഐ സ്‌കീം ബാങ്കുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന യൂണിയനുകളുടെ മുന്നറിയിപ്പിനോട് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായോ, വ്യക്തമായോ പ്രതികരിച്ചിട്ടില്ല.മൂന്ന് ദിവസത്തെ ബാങ്ക് അവധി സാധാരണക്കാരെ എങ്ങനെ ബാധിക്കുംസെപ്റ്റംബര്‍ 11 വെള്ളിയാഴ്ച പണിമുടക്ക് ആയതിനാലും, തുടര്‍ന്ന് വരുന്ന സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും, സെപ്റ്റംബര്‍ 13 ഞായറാഴ്ചയും ആയതിനാലും തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇത് ചെക്ക് ക്ലിയറന്‍സ്, ലോണ്‍ സംബന്ധമായ കാര്യങ്ങള്‍, ബാങ്കില്‍ നേരിട്ട് പോയി ചെയ്യേണ്ട മറ്റ് അക്കൗണ്ട് ഇടപാടുകള്‍ എന്നിവയെ ബാധിക്കുമെന്ന് ഉറപ്പാണ്. വാരാന്ത്യം ആയതിനാല്‍ തുടര്‍ച്ചയായ അവധി കാരണം സംസ്ഥാനത്തെ എടിഎമ്മുകളില്‍ (ATM) പണം തീര്‍ന്നുപോകാനുള്ള സാധ്യതയും കൂടുതലാണ്. വ്യാഴാഴ്ചത്തെ റീഫില്‍ കഴിഞ്ഞാല്‍ പിന്നെ ചൊവാഴ്ച മാത്രമാകും പണം നിറയ്ക്കുക.എടുക്കേണ്ട മുന്‍കരുതലുകള്‍ ബാങ്കില്‍ നേരിട്ട് പോയി ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങളും, ഇടപാടുകളും വ്യാഴാഴ്ചയ്ക്ക് (സെപ്റ്റംബര്‍ 10) തന്നെ പൂര്‍ത്തിയാക്കുക. മൂന്ന് ദിവസത്തെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം മുന്‍കൂട്ടി തന്നെ എടിഎമ്മില്‍ നിന്നോ, ബാങ്കില്‍ നിന്നോ പിന്‍വലിച്ച് കയ്യില്‍ സൂക്ഷിക്കുക. ക്ലിയറന്‍സിനായി നല്‍കാനുള്ള ചെക്കുകള്‍ കാലതാമസം കൂടാതെ മുന്‍കൂട്ടി തന്നെ ബാങ്കില്‍ സമര്‍പ്പിക്കുക. വാരാന്ത്യം യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ മുന്‍കൂട്ടി പണം കൈയ്യില്‍ കരുതുക.ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമെങ്കിലും യുപിഐ (UPI – ഗൂഗിള്‍ പേ, ഫോണ്‍ പേ മുതലായവ), നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ അവധി ദിവസങ്ങളിലും തടസമില്ലാതെ പ്രവര്‍ത്തിക്കും. യുപിഐ ട്രാഫിക് വര്‍ധിച്ചാല്‍ പണമിടപാടുകളില്‍ തടസം നേരിട്ടേക്കാം. സെപ്റ്റംബര്‍ 11-ലെ പണിമുടക്കിന് ശേഷവും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 28, 29, 30 തിയതികളില്‍ മൂന്ന് ദിവസത്തെ പണിമുടക്ക് ഇതോടകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ 2026 ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.


Read News

Back to top button