ടോക് സിക് ഉന്മാദിപ്പിക്കും , യഷും

ടോക്സിക്’ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് റോക്കിംഗ് സ്റ്റാർ യഷ്. സാൻ ഡിയാഗോ കോമിക്-കോൺ ഫെസ്റ്റിവലിൽ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു യഷ്. വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമു ദ്ര ആയിരിക്കുമെന്ന് യഷ് പറഞ്ഞു. “ഇതൊരു റോളർ-കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ അതേ സമയം, ആഴത്തിൽ ഒരു സിനിമ കൂടിയാണ്. പുറമേ കാണുമ്പോൾ ബിഗ്-സ്കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും, അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയേറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും. ‘ഇതെന്തായിരുന്നു!’ എന്നാകും അവരുടെ പ്രതികരണം,” യഷ് പറഞ്ഞു. ആക്ഷൻ ചിത്രങ്ങളോടുള്ള തന്റെ ഇഷ്ടവും യഷ് പങ്കുവച്ചു. ലോകോത്തര നിലവാരം പുലർത്തുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെത്തിക്കാൻ ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫറായ ജെ.ജെ. പെറിയുടെ സംഭാവനയെ യഷ് പ്രശംസിച്ചു. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു.യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന. കന്നഡയിലും ഇംഗ്ലീഷിലുമായിരുന്നു ചിത്രീകരണം. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ആഗസ്റ്റ് 26ന് റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമ്മാണം.
Business ⏭️


