NEWS

ബാങ്ക് പ്രസിഡന്റിന്റെ വീട്ടുപടിക്കൽ റീത്ത്; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ, കാറും പിടിച്ചെടുത്തു


കൂത്താട്ടുകുളം∙ പാലക്കുഴ സഹകരണ ബാങ്കിൽ താൽക്കാലിക പ്രസിഡന്റായി സ്ഥാനമേറ്റ കേരള കോൺഗ്രസ് (എം) നേതാവ് പി.കെ.ജോണിന്റെ വീട്ടുപടിക്കൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ച കേസിൽ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്റ് പാലക്കുഴ തോമ്പിക്കാട്ട് എൽദോസ് സണ്ണി (39)യാണ് അറസ്റ്റിലായത്. റീത്ത് വാങ്ങി കൊണ്ടു വരാൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


Fashion ⏭️

Back to top button