CINEMA

നിറവയറുമായി രജിഷ വിജയൻ , സർദാർ 2 പോസ്റ്റർ

‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് രജിഷയുടെ സിനിമാ അരങ്ങേറ്റം. ആദ്യചിത്രത്തിലെ അഭിനയത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും എത്തി. പിന്നീട് പുറത്തിറങ്ങിയ ‘ജൂൺ’ എന്ന ചിത്രത്തിലെ ടൈറ്റിൽ റോൾ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവായി മാറി.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും ശക്തമായ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞു. ധനുഷിനൊപ്പം അഭിനയിച്ച ‘കർണ്ണൻ’ തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നൽകി. കാർത്തി നായകനായ ‘സർദാർ’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു . ശരത് മന്ദവന സംവിധാനം ചെയ്ത ‘രാമറാവു ഓൺ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.

മാരി സെൽവരാജ് സംവിധാനം ചെയ്ത ‘ബൈസൺ’ ആണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. മലയാളത്തിൽ മസ്തിഷ്ക മരണം ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.


Business ⏭️

Back to top button