NEWS

സ്ത്രീകൾക്ക് മാസം 2500 രൂപ കിട്ടുന്ന പദ്ധതി; മെച്യൂരിറ്റി കാലാവധി തീരുമാനിച്ചു, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് വർഷം വരെ


സ്ത്രീകൾക്ക് മാസം 2500 രൂപ വീതം കിട്ടുന്ന പുത്തൻ പദ്ധതിയിലെ ബാങ്ക് റെക്കറിങ് ഡിപ്പോസിറ്റ് (ആർഡി) അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലവധി തീരുമാനിച്ചു. 2029 ജൂലൈയിലാണ് നിക്ഷേപ കാലാവധി അവസാനിക്കുക. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷമാണ് 2029.ഡൽഹി സർക്കാരാണ് സംസ്ഥാനത്തെ വനിതകൾക്കായി ‘ലക്ഷ്മി യോജന’ എന്ന പദ്ധതി ആവിഷ്കരിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു റജിസ്ട്രേഷൻ തുടക്കം. സ്ത്രീകൾക്ക് ഹ്രസ്വകാലത്തിന് പുറമേ ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം കൂടി ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് ലോക്ക്-ഇൻ കാലാവധിയോടു കൂടി പദ്ധതിയിൽ ആർഡി നിക്ഷേപവും ചേർക്കുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞിരുന്നു. ∙ 21നും 60നും മധ്യേ പ്രായമുള്ള സ്തരീകൾക്കായുള്ള പദ്ധതിയാണിത്. ∙ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗമായിരിക്കണം. ∙ കുടുംബത്തിന്റെ വാർഷി വരുമാനം 2.50 ലക്ഷം രൂപ കവിയരുത്. ∙ അപേക്ഷകയോ ഭർത്താവോ അല്ലെങ്കിൽ മാതാപിതാക്കളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം. ∙ അപേക്ഷ ഡൽഹിയിലെ വോട്ടർ‌ ആയിരിക്കണം.


Fashion ⏭️

Back to top button