CINEMA

മാജിക്കുമായി ഫഹദ് ഫാസിൽ,​ ഡോണ്ട് ട്രബിൾ ദ ട്രബിൾ ടീസർ

സൂരി എന്ന മാജിക്കുകാരൻ കഥാപാത്രമായി ഫഹദ് ഫാസിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി എന്റർടെയ്നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്ന് ഷോവിങ് ബിസിനസിന്റെ ബാനറിൽ ആർക്കാ മീഡിയാ വർക്ക്സിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രം

നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്നു.ബാഹുബലി എന്ന ഇതിഹാസ ചിത്രം സമ്മാനിച്ച ബാനർ ആണ് ആർക്കാ മീഡിയാ വർക്ക്സ്, ഒരു കൊച്ചു പെൺകുട്ടിക്കായി മാജിക് അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. ഇരുവരുടെയും രസകരവും ഹൃദയസ്പർശിയുമായ നിമിഷങ്ങൾ ടീസറിന്റെ പ്രധാന ആകർഷണമാണ്. ഫഹദ് ഫാസിലിന്റെ തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ശ്രദ്ധേയ ഘടകങ്ങളാണ്. കാല ഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ടീസറിന് കൂടുതൽ ഭംഗി പകരുന്നു. സെപ്തംബർ 11ന് റിലീസ് ചെയ്യും. പി .ആർ. ഒ : പ്രതീഷ് ശേഖർ

English Summary

The teaser for ‘Don’t Trouble The Trouble’, a big-budget fantasy entertainer starring Fahadh Faasil as magician Soori, has been released. Debutant Shashank Yeleti directs the film, produced by S. S. Karthikeya, Shobu Yarlagadda, and Prasad Devineni in association with Arka Mediaworks. Kaala Bhairava provides the background music. The movie is set for a September 11 release.


Business ⏭️

Back to top button