CINEMA

ലർക്ക് ട്രെയിലർ

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. എ. നിഷാദ് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ലർക്ക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിരഞ്ഞെടുക്കപ്പെടുകയും നിരവധി അവാർഡുകളും കരസ്ഥമാക്കുകയും ചെയ്ത ചിത്രം ജൂലായ് 24ന് റിലീസ് ചെയ്യും.ആർ ഹരികുമാർ അവതരിപ്പിക്കുന്ന ചിത്രത്തിൽ ടി. ജി. രവി, പ്രശാന്ത് അലക്സാണ്ടർ, എം. എ. നിഷാദ്,ജാഫർ ഇടുക്കി,സുധീർ കരമന,പ്രശാന്ത് മുരളി, വിജയ് മേനോൻ, സജി സോമൻ, ബിജു സോപാനം,സോഹൻ സീനുലാൽ,വിനോദ് കെടാമംഗലം,കുമാർ സുനിൽ,രെജു ശിവദാസ്,ബിജു കാസിം,ഫിറോസ് അബ്ദുളള,അച്ഛൽ മോഹൻദാസ്, കൃഷ്ണരാജ്, ഷാക്കിർ വർക്കല, അഖിൽ നമ്പ്യാർ, ഡോക്ടർ സജീഷ്, റഹിം മാർബൺ, അനുമോൾ,മഞ്ജു പിളള, മുത്തുമണി, സരിത കുക്കു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കേരള ടാക്കീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജുബിൻ ജേക്കബ് നിർവഹിക്കുന്നു. ഛായാഗ്രഹണം – രജീഷ് രാമൻ, എഡിറ്റിംഗ്-വിപിൻ മണ്ണൂർ, ഗാനരചന-മനു മഞ്ജിത്ത്പശ്ചാത്തല സംഗീതം – പ്രകാശ് അലക്സ്, എലൈറ്റ് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ്, ബ്രിക്ക് സ്ട്രീറ്റ് ആന്റ് കോ, സെൻസ് അഡ്വഞ്ചർ ടൂർസ്,അരുൺ കുമാർ ടി വി,മനോജ്‌ രത്‌നാകരൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. പി.ആർ. ഒ എ. എസ്. ദിനേശ്.


Source link

Back to top button