മാസ് നായികയായി മമിത ബൈജു, നിർമ്മാണം പ്രദീപ് രംഗനാഥൻ

മമിത ബൈജു.
സൂപ്പർ ഹിറ്റുകൾ ഒരുക്കി സംവിധായകൻ എന്ന നിലയിലും, നടൻ എന്ന നിലയിൽ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു. ദക്ഷിണേന്ത്യൻ സെൻസേഷൻ മമിത ബൈജു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സ്ത്രീ കേന്ദ്രീകൃത ചിത്രം PRS01 ന്റെ ഔദ്യോഗിക ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്. പി ആർ ഷോ എന്ന ബാനറിൽ ആണ് നിർമ്മാണം.
പ്രദീപ് രംഗനാഥനോടൊപ്പം മുമ്പ് പ്രവർത്തിച്ച ആറ് അസിസ്റ്റന്റ് ഡയറക്ടർമാരുടെ സംഘമായ ദി ആൽഫ യൂണിറ്റിന്റെ സംവിധാന അരങ്ങേറ്റമാണ്. ബഹുഭാഷാ ചിത്രമായാണ് ഒരുങ്ങുന്നത്. പ്രദീപ് രംഗനാഥൻ തന്നെയാണ് രചന . അശ്വത് മാരിമുത്തു, ശിവാജി സോണ്ടിനേനി, സ്വാസിക, അനാമിക മാഹി, ലിസി ആന്റണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം ദിനേശ്കുമാർ പുരുഷോത്തമനും, ഈണം ഒരുക്കുന്നത് സെൻസേഷണൽ സംഗീത സംവിധായകൻ സായ് അഭ്യങ്കറുമാണ്. എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്. PRS01 എന്ന് താത്കാലികമായ പേരിട്ട ചിത്രം തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഒരേസമയം നിർമ്മിക്കുന്നു. ചിത്രത്തിന്റെ ലോഞ്ച് വീഡിയോയിലെ കൗതുകകരമായ ആശയത്തിനും , സ്റ്റൈലിഷ് അവതരണത്തിനും ആകർഷകമായ ദൃശ്യങ്ങൾക്കും ശക്തമായ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണം ലഭിക്കുന്നു. ഡ്രാഗണിന്റെ ബ്ലോക് ബസ്റ്റർ വിജയത്തിന് ശേഷം പ്രദീപ് രംഗനാഥനും അശ്വത് മാരിമുത്തുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പി.ആർ.ഒ : ശബരി
Source link


