ഓം ദീപാവലി റിലീസ്, രജനിയുമായി ക്ളാഷിന് ധനുഷില്ല

തമിഴ് സിനിമാലോകവും ആരാധകവൃന്ദവും ഉറ്റു നോക്കുന്ന രജനി- ധനുഷ് ചിത്രങ്ങളുടെ ക്ളാഷ് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഒക്ടോബർ 16 ന് റിലീസ് ചെയ്യാൻ നിശ്ചയിച്ച മമ്മൂട്ടി – ധനുഷ് ചിത്രം ഒാം ദീപാവലിയിലേക്ക് നീട്ടി വച്ചതായി വിവരം. രജനികാന്ത്, മോഹൻലാൽ, ഋത്വിക് റോഷൻ, ശിവരാജ്കുമാർ തുടങ്ങിയ വലിയൊരു താര നിര പ്രത്യക്ഷപ്പെടുന്ന ജയിലർ 2 ഒക്ടോബർ 15 ന് ആണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്.
ഈ ചിത്രവുമായുള്ള ക്ലാഷ് ഒഴിവാക്കാനായാണ് ഓം ദീപാവലിയിലേക്ക് മാറ്റിയതത്രെ. സൺ പിക്ചേഴിസിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ജയിലർ 2വിന്റെ ഒരു ദിവസത്തെ ചിത്രീകരണം ജൂലായ് 14ന് അതിരപ്പിള്ളിയിൽ നടക്കും. ജയിലറിന്റെ 2വിന്റെ നിർണായകമായ ഈ സീനിൽ രജനികാന്തും രമ്യ കൃഷ്ണനും പങ്കെടുക്കും. ജയിലർ 2 വിന്റെ ഹൈലൈറ്റായിരിക്കും ഇതെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
അതേസമയം, ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച് രാജ്കുമാർ പെരിയ സാമി രചനയും സംവിധാനവും നിർവഹിക്കുന്ന ഓം ചാപ്റ്റർ 1 ഉദിരം – ദ ബ്ലഡ് വുഡിൽ മമ്മൂട്ടിക്കും ധനുഷിനുമൊപ്പം ഇന്ദ്രൻസും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. സായിപല്ലവിയും ശ്രീ ലീലയുമാണ് നായികമാർ. സായ് അഭ്യങ്കറിന്റേതാണ് സംഗീതം.
Source link


