CINEMA

‘സിനിമയിൽ ഒമ്പത് വർഷമായി തുടരുന്ന എനിക്കിത് സ്വപ്ന സാക്ഷാത്കാരം’; വേദിയിൽ കണ്ണുനിറഞ്ഞ് ദീപ തോമസ്


ദീപ തോമസ് വേദിയിൽ വികാരധീനയായി സംസാരിക്കുന്നു photo credit: youtube.com/@aplussmovies

തെലുങ്ക് ചിത്രം ‘റാവു ബഹാദൂർ’ന്റെ സക്സസ് മീറ്റിൽ വികാരധീനയായി സംസാരിച്ച് നടി ദീപാ തോമസ്. സിനിമയിൽ ഒമ്പത് വർഷമായി തുടരുന്ന തനിക്ക് ഈ സിനിമയിൽ ലഭിച്ച അവസരം സ്വപ്ന സാക്ഷാത്കാരമാണെന്ന് ദീപ പറഞ്ഞു. ഈ ചിത്രത്തിലെ വേഷം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണെന്നും അഭിനയം നന്നാക്കണമെന്ന് പറയാറുള്ള അച്ഛൻ ഇത്തവണ അഭിനന്ദിച്ചെന്നും ദീപ പറഞ്ഞു.

‘റാവു ബഹാദൂറിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യമാണ്. ഈ അവസരത്തിന് എനിക്ക് സംവിധായകനോട് എന്നും കടപ്പാടുണ്ട്. എന്റെ മാതാപിതാക്കൾക്ക് തെലുങ്ക് അറിയില്ല. അവർ സബ്‌ടൈറ്റിലുകൾ വച്ചാണ് സിനിമ കണ്ടത്. അവർ വികാരാധീനരായി ചിരിക്കുന്നതും കരയുന്നതും ഞാൻ കണ്ടു. ദീപ കുറച്ചുകൂടി നന്നാക്കണമെന്ന് അച്ഛൻ എപ്പോഴും പറയും. ഇത്തവണ, ദീപ, നീ നിന്റെ ഏറ്റവും മികച്ച സിനിമയാണ് ചെയ്തിരിക്കുന്നത് എന്ന് അച്ഛൻ പറഞ്ഞത് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ്’- ദീപ പറഞ്ഞു.

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ ചിത്രമാണ് റാവു ബഹാദൂർ. ജിഎംബി എന്റർടൈൻമെന്റ് , എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടെയ്ൻമെന്റ്സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് വൻ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. സത്യദേവിന്റെ പ്രായമായതും രാജകീയവുമായ രൂപം ഏറെ കൗതുകം സൃഷ്ടിച്ചിരുന്നു.

വികാസ് മുപ്പാല, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് മറ്റു താരങ്ങൾ. പാൻഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ ‘മേജർ’ എന്ന ചിത്രത്തിന് ശേഷം ജിഎംബി എന്റർടൈൻമെന്റിന്റെ നിർമ്മാണ രംഗത്തേക്കുള്ള തിരിച്ചുവരവ് കൂടിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദിനേശ് യാദവ് ബി, ഛായാഗ്രഹണം കാർത്തിക് പർമാർ, സംഗീതം സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ രോഹൻ സിംഗ്.


Source link

Back to top button