NEWS
സർക്കാർ സ്കൂളിന് അവധി പ്രഖ്യാപിച്ചു, കാരണമായത് വലിയ കടന്നൽകൂട്

വടുതല സ്കൂളിലെ കടന്നൽ കൂട്
കൊച്ചി: കടന്നലുകൾ സ്കൂൾകെട്ടിടത്തിൽ കൂടുവച്ചതോടെ അവധി പ്രഖ്യാപിച്ച് അധികൃതർ. എറണാകുളം ജില്ലയിൽ വടുതല ഗവൺമെന്റ് യുപി സ്കൂളിലാണ് സംഭവം. സ്കൂളിലെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റിൽ വലിയ കടന്നൽകൂട് കണ്ടെത്തുകയായിരുന്നു. രാവിലെ കുട്ടികളുമായി രക്ഷാകർത്താക്കൾ സ്കൂളിലെത്തിയ സമയത്ത് കടന്നലുകൾ പറക്കുന്നുണ്ടായിരുന്നു.
കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ കൂടിന്റെ ചിലഭാഗങ്ങൾ തകർന്നുപോയതോടെയാണ് കടന്നലുകൾ സ്കൂൾ പരിസരത്ത് പറക്കാൻ തുടങ്ങിയത്. ഇതോടെ രക്ഷകർത്താക്കൾ ആശങ്ക അറിയിച്ചു. പിന്നാലെ അദ്ധ്യാപകർ സ്കൂളിന് അവധി നൽകുകയായിരുന്നു. നിലവിൽ കൂട് നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങിയിട്ടില്ല. രാത്രിയോടെയാകും കൗൺസിലർമാരുടെ നേതൃത്വത്തിൽ കൂട് സുരക്ഷിതമായി നീക്കം ചെയ്യുക. ഇതിനുശേഷം നാളെ ക്ളാസ് പതിവുപോലെ നടത്തുമെന്നാണ് വിവരം.
Source link
NEWS
Read News
Read News✅


